സക്ഷമയുടെ ആഭിമുഖ്യത്തില്‍ ഭക്ത സൂര്‍ദാസ് ജയന്തി ആഘോഷിക്കും. പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഭക്തകവിയും ഗായകനുമായിരുന്നു സൂര്‍ദാസ്. അന്ധനായ അദ്ദേഹം തന്റെ ആന്തരിക വെളിച്ചം കൊണ്ട് ജനലക്ഷങ്ങള്‍ക്ക് പ്രചോദന കേന്ദ്രമായി. ഭിന്നശേഷിയുള്ളവരുടെ ദേശീയ സംഘടനയായ സക്ഷമ, സൂര്‍ദാസിനെ ഒരു ആദര്‍ശ ബിംബമായി കണക്കാക്കുന്നു. സൂര്‍ദാസ് ജയന്തിയോടനുബാന്ധിച്ച് സക്ഷമ തിരുവനന്തപുരം ജില്ലാ സമിതി മേയ് 3 ന് സംഘടിപ്പിക്കുന്ന ‘സൂര്‍സാഗര്‍ 2025’ ജില്ലാതല കലാമേളയുടെ വിജയത്തിനായി പത്മശ്രീ ഓമനക്കുട്ടി ടീച്ചര്‍ മുഖ്യരക്ഷാധികാരിയും പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ ചെയര്‍മാനുമായി സംഘാടക സമിതി രൂപീകരിച്ചു. ഡോ സരോജാ നായര്‍ (ഇന്ത്യാ ഹോസ്പിറ്റല്‍) ഡോ ഫൈസല്‍ ഖാന്‍ (നിംസ് ഹോസ്പിറ്റല്‍), ഭാവനാ രാധാകൃഷ്ണന്‍ (പിന്നണി ഗായിക), പി ഗിരീഷ് (ആര്‍ എസ് എസ് വിഭാഗ് സംഘചാലക്) എന്നിവര്‍ രക്ഷാധികാരികളാണ്. ഡോ ജയചന്ദ്രന്‍ എസ് ആര്‍, ക്രിസ് വേണുഗോപാല്‍, രഞ്ജിത്ത് കാര്‍ത്തികേയന്‍ (വൈസ് ചെയര്‍മാന്മാര്‍), അജികുമാര്‍ എസ് (ജനറല്‍ കണ്‍വീനര്‍), മനോജ് കുമാര്‍ (ട്രഷറര്‍) വിനോദ് കുമാര്‍ ആര്‍ (ഓഫീസ്) എന്നിവര്‍ ഉള്‍പ്പെടുന്ന സംഘാടക സമിതി പ്രവര്‍ത്തനം ആരംഭിച്ചു.
മേയ് 3 ശനിയാഴ്ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മത്സരങ്ങള്‍ ഉച്ചയോടെ സമാപിക്കും. ഉച്ചയ്‌ക്കു ശേഷം കൂടുന്ന പൊതു സമ്മേളനത്തില്‍ വച്ച് സമ്മാനാര്‍ഹരെ ആദരിക്കും. ചിത്രരചന, ഗ്രൂപ്പ് ഡാൻസ്, മിമിക്രി, പ്രസംഗ മത്സരം, ലളിതഗാനം എന്നിവയാണ് മത്സര ഇനങ്ങള്‍. ശ്രവണ വെല്ലുവിളി, കാഴ്ച വെല്ലുവിളി, ഓട്ടിസം, ഇന്റലക്ച്വൽ ഡിസിബിലിറ്റി, ചലന വെല്ലുവിളി എന്നീ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. പ്രായപരിധിക്കനുസരിച്ച് ഗ്രൂപ്പുകളായി തിരിച്ചാവും മത്സരങ്ങള്‍.
കലാവാസനകളുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ അണിനിരത്തി സക്ഷമ തിരുവനന്തപുരം ജില്ലാസമിതി ഒരുക്കുന്ന കലാഞ്ജലി ട്രൂപ്പിന്റെ ഉദ്ഘാടനവും അന്നേ ദിവസം നടക്കും.
പൊതു നിബന്ധനകൾ
* ഒരാൾക്ക് രണ്ടു മത്സരയിനങ്ങളിൽ മാത്രമേ പങ്കെടുക്കുവാൻ സാധിക്കൂ.
* വിജയികൾക്ക് ഒന്ന് രണ്ട് മൂന്ന് സമ്മാനങ്ങൾ യഥാക്രമം നൽകുന്നതായിരിക്കും.
* സിംഗിൾ ഡാൻസ് ഉണ്ടായിരിക്കുന്നതല്ല.
* ജില്ലാതല മത്സരങ്ങൾ ആയിരിക്കും സംഘടിപ്പിക്കുക.
* ജഡ്ജസിന്റെ തീരുമാനം അന്തിമമായിരിക്കും.
* മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഏപ്രിൽ 15ന് മുൻപ് രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
തിരുവനന്തപുരത്തെ കലാമേളയിലെ രജിസ്ട്രേഷനും മറ്റു വിവരങ്ങള്‍ക്കും 88482 14406, 97473 14386 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Discussion about this post