വർക്കല: മദ്യം വിഷമാണ്. അതുണ്ടാക്കരുത്. കൊടുക്കരുത്. കുടിക്കരുത് എന്ന് നൂറ്റാണ്ട് മുമ്പ് സമൂഹത്തെ ഉദ്ബോധിപ്പിച്ച ശ്രീ നാരായണ ഗുരുദേവന്റെ ജീവൽസ്മരണ നിലനിൽക്കുന്ന വർക്കല ശിവഗിരിയിൽ ജന്മഭൂമി സുവര്‍ണ ജൂബിലി ലഹരിവിരുദ്ധ ജാഗ്രതായാത്രയ്‌ക്ക് തുടക്കം.
‘ഉണരാം ലഹരിക്കെതിരെ’ എന്ന സന്ദേശമുയര്‍ത്തി മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ നയിക്കുന്ന ജാഗ്രതാ യാത്രയ്‌ക്ക് ശിവഗിരിയില്‍ സ്വാമി ശുഭാംഗാനന്ദ ദീപം തെളിയിച്ചു. ലഹരിവിരുദ്ധ ജാഗ്രതാ യാത്രാ ചെയർപേഴ്സൺ മുൻ ഡിജിപി ആർ. ശ്രീലേഖ മുഖ്യാഥിതിയായി.
ജനറൽ കൺവീനർ ഡോ. സി. സുരേഷ് കുമാർ, ജന്മഭൂമി ഡയറക്ടർ ബോർഡ് അംഗം ടി. ജയചന്ദ്രൻ, കോർപ്പറേറ്റീവ് സർക്കുലേഷൻ മാനേജർ ടി.വി. പ്രസാദ് ബാബു, യൂണിറ്റ് മാനേജർ ആർ. സന്തോഷ് കുമാർ, ഓൺലൈൻ എഡിറ്റർ പി.ശ്രീകുമാർ, ആരോഗ്യ ഭാരതി സംസ്ഥാന ഉപാധ്യക്ഷ്യൻ ഡോ. രഘു , ബി ജെ പി നേതാവ് തോട്ടയ്‌ക്കാട് ശശി, കർഷക മോർച്ച ജില്ലാ പ്രസിഡൻ്റ് മണമ്പൂർ ദിലീപ്, മണ്ഡലം പ്രസിഡൻ്റ് അഡ്വ. ജോബിൻ , മുൻ മണ്ഡലം പ്രസിഡൻ്റ് ആർ. വി. ബിജി, സംസ്ഥാന കൗൺസിൽ അംഗം ഒറ്റൂർ മോഹനദാസ്, ജില്ലാ വൈസ് പ്രസിഡൻ്റ് ഇലകമൺ സതീശൻ , നാവായിക്കുളം മണ്ഡലം പ്രസിഡൻ്റ് ബിജു പൈവേലി, വർക്കല മുൻസിപാലിറ്റി പാർലമെൻ്റി പാർട്ടി ലീഡർ അഡ്വ. അനിൽ കുമാർ, കൗൺസിലർമാരായ വിജി സുഭാഷ് , രാഖി ആർ, ഷീന കെ. ഗോവിന്ദ്, , സിന്ധു. വി. തുടങ്ങിയവർ പങ്കെടുത്തു.
ജാഗ്രതാ യാത്രയുടെ സമാപനം കാട്ടാക്കടയില്‍. ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തിലെ പ്രധാന നഗരങ്ങളിലൂടെ കടന്നുപോകുന്ന യാത്ര നാളെ വൈകിട്ട് അഞ്ചരയ്‌ക്ക് കാട്ടാക്കടയിലാണ് സമാപിക്കുന്നത്.
വൈകിട്ട് നാലുമണിക്ക് നെടുമങ്ങാട് കച്ചേരിനടയില്‍ നടക്കുന്ന ജാഗ്രതാ സദസ്സില്‍ മദ്യവിരുദ്ധസമിതി അഖിലേന്ത്യാ കണ്‍വീനര്‍ പ്രൊഫ. ദേശികം രഘുനാഥാണ് അധ്യക്ഷത വഹിക്കുന്നത്. വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തും. നെടുമങ്ങാട് പോലീസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ രാകേഷ്‌കുമാര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ശ്രീജ, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍, കെ.എസ്.ജയകുമാര്‍, സീരിയല്‍ താരം റ്റി.റ്റി. ഉഷ, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ബാബുരാജ്, എസ്എന്‍ഡിപി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എ.മോഹന്‍ദാസ്, യുവരാജ്‌ഗോകുല്‍, മന്നൂര്‍ക്കോണം സത്യന്‍, രാകേന്ദു, കെ. കൃഷ്ണന്‍, ബിന്ജു, അഡ്വ. ബാജി രവീന്ദ്രന്‍, ജി. സന്തോഷ് തുടങ്ങിവരും സംസാരിക്കും.
നാലരയ്‌ക്ക് വെള്ളനാട് നടക്കുന്ന ജാഗ്രതാ സദസ്സില്‍ മിത്രനികേതന്‍ ഡയറക്ടര്‍ ഡോ. രഘുരാമദാസ്, കരുണാസായിയിലെ ഡോ.എല്‍.ആര്‍. മധുജകുമാര്‍, വിശ്വദര്‍ശിനി സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. സുഭാഷ്, സാമൂഹ്യ പ്രവര്‍ത്തക സജിതാ രത്‌നാകരന്‍, റിട്ട ഹെഡ്മാസ്റ്റര്‍ ഗണപതിപോറ്റി, ശശികുമാര്‍(റിട്ട പ്രതിരോധ വകുപ്പ്), പിഎഫ്ഒ ഡ്പ്യൂട്ടി കമ്മിഷണര്‍ ശശിധരന്‍, വെള്ളനാട് കൃഷ്ണന്‍കുട്ടി നായര്‍, ആരതി കോട്ടൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
കാട്ടാക്കടയില്‍ അഞ്ചരയ്‌ക്ക് ആരംഭിക്കുന്ന സമാപന സമ്മേളനത്തില്‍ വി. മുരളീധരനെ കൂടാതെ റിട്ട. ജഡ്ജി ഗോപകുമാര്‍, ആര്‍ക്കിടെക്ട് പാലക്കല്‍ ജോസഫ്, നവോദയ വി.കൃഷ്ണന്‍കുട്ടി, ബി. അര്‍ജുന്‍ തുടങ്ങിയവരാണ് സംസാരിക്കുന്നത്.
Discussion about this post