തിരുവനന്തപുരം: മയക്ക് മരുന്ന് ഉപയോഗിക്കുന്നവനെയും വില്‍ക്കുന്നവരെയും മാത്രമല്ല ആശൃംഘലയിലെ തലവന് വരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന നിയമഭേദഗതി ഉണ്ടാകണമെന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധന്‍. മയക്ക് മരുന്ന് പിടിക്കുമ്പോള്‍ അത് എവിടെ നിന്നും എത്തുന്നു എന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് കണ്ടെത്താനാകുന്നില്ലെന്നും വി. മുരളിധരന്‍ പറഞ്ഞു. ജന്മഭൂമി സുവര്‍ണ ജൂബിലി ലഹരിവിരുദ്ധ ജാഗ്രതായായാത്രയ്‌ക്ക് നേതൃത്വം നല്‍കിക്കൊണ്ട് വര്‍ക്കല, ആറ്റിങ്ങല്‍, നെടുമങ്ങാട്, വെള്ളനാട്, കാട്ടാക്കട എന്നിവിടങ്ങളിലെ ജാഗ്രതാ സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യത്തിന്റെ നേര്‍ക്കാഴ്ച ജനങ്ങളിലേക്ക് എത്തിക്കുകയെന്ന പത്രധര്‍മ്മം പുലര്‍ത്തുന്ന മാധ്യമമാണ് ജന്മഭൂമി. വിഷയങ്ങള്‍ വിവിധരീതിയില്‍ ചിത്രീകരിക്കുമ്പോള്‍ സത്യസന്ധത പുലര്‍ത്തി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിനുന്ന പത്രം. അതുകൊണ്ടാണ് ജന്മഭൂമിയുടെ 50 വര്‍ഷത്തെ ആഘോഷത്തിന് പകരം സമൂഹത്തിലെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്ന ധര്‍മ്മം ഉള്‍ക്കൊള്ളുന്ന ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമം എന്ന നിലയില്‍ ലഹരി വിപത്തിനെതിരെ ശബ്ദം ഉയര്‍ത്താന്‍ തീരുമാനിച്ചത്. ശിവഗിരിയില്‍ നിന്നും തുടക്കം കുറിക്കാനുള്ള തീരുമാനം ഏറ്റവും ഉചെിതമാണ്. സാമൂഹ്യ വിപത്തായ ലഹരിയെ ഉമ്മൂലയനം ചെയ്യാന്‍ തുടക്കം കുറിച്ച മഹത് വ്യക്തിയാണ് ശ്രീ നാരായണ ഗുരുദേവന്‍ . മദ്യംവിഷമാണ് എണാണ് ഗുരുദേവന്‍ പറഞ്ഞത്. ബുദ്ധിയെ വികലമാക്കുന്ന എന്തിനെയും മദ്യം എന്നാണ് ഗുരുദേവന്‍ നിഷ്‌കര്‍ഷിച്ചത്. , ഗുരുദേവന്‍ പറഞ്ഞ ജീവിതത്തില്‍ പാലിക്കേണ്ട ശുദ്ധി ധര്‍മ്മ പഞ്ചകങ്ങളില്‍ അപരിഗ്രഹം എന്നത് മദ്യ വര്‍ ജ്ജനം ആണ് . കള്ള് പെയോഗിക്കുന്നവനെ നാറും എന്നാണ് ഗുരുദേവന്‍ പറഞ്ഞത്. അതാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. ബുദ്ധി വികലമാകുന്ന മാകുന്ന കാഴ്ചകളാണ് ഇപ്പോള്‍ കാണുന്നത്. ലഹരിഞ്ഞെതിരെ സമൂഹത്ത ജാഗരൂഗമാക്കാന്‍ ഉദ്‌ബോധിപ്പിച്ച ഗുരുവിന്റെ തൃപ്പാദങ്ങ ള്ളില്‍ നിന്നുമാണ് ജാഗ്രതാ യാത്രയുടെ തുടക്കം. അതുകൊണ്ട് തന്നെ കേവലം ഒരു യാത്രയ്‌ക്കും ഇഉദേശ്യം കേരളീയ ജീവതത്തെ മുഴുവന്‍ സ്വാധീനിക്കണം എന്ന സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post