തിരുവനന്തപുരം: മഹിള സമന്വയ വേദി തിരുവനന്തപുരം ഗ്രാമ ജില്ലയുടെ ആഭിമുഖ്യത്തിൽ അഹല്യ ഭായി ഹോൾക്കറുടെ 300ാം ജന്മദിനം ആഘോഷിച്ചു. ജീവിതത്തിൻ്റെ പ്രതികൂല സാഹചര്യത്തിൽ പോലും സമാജ പരിവർത്തനത്തിന് ശ്രദ്ധയോടെ പ്രവർത്തിച്ച ഭരണാധികാരിയായിരുന്നു അഹല്യ ഭായി ഹോൾക്കർ എന്ന് മുഖ്യപ്രഭാഷണത്തിൽ മഹിള സമന്വയ വേദി സംസ്ഥാന സംയോജക അഡ്വ. അഞ്ജനാദേവി പറഞ്ഞു.
ഡോ. മായ നന്ദകുമാർ (സയൻ്റിസ്റ്റ് ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് & ടെക്നോളജി) അധ്യക്ഷത വഹിച്ച പരിപാടി റാണി മോഹൻദാസ് ( ഡയറക്ടർ, മോഹൻദാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്) ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മഹിള സമന്വയവേദി വിഭാഗ് സഹസംയോജക നീലിമ ആർ കുറുപ്പ്, എൻ ജയലഷ്മി എന്നിവർ സന്നിഹിതരായിരുന്നു. സൂര്യ പ്രേം സ്വാഗതം പറഞ്ഞ പരിപാടിയിൽ അശ്വതി പ്രമോദ് നന്ദി രേഖപ്പെടുത്തി.
Discussion about this post