നീലംപേരൂർ : പി.എൻ. പണിക്കർ സ്മാരക വായനക്കൂട്ടത്തിൻ്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടന്നു വരുന്ന പുസ്തക ചർച്ചയുടെ പത്താമത്തെ പുസ്തക പരിചയവും ചർച്ചയും ഈര എൻ എസ്സ് എസ്സ് കരയോഗഹാളിൽ നടന്നു. പഞ്ചശ്രീകലാപീഠം ഡയറക്ടർ ഈര ജി ശശികുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാമ്പാടി കെ.ജി. കോളേജ് മലയാള വിഭാഗം അധ്യാപകൻ അനൂപ് കെ.ആർ “നിത്യചൈതന്യയതിയുടെ ഭാരതീയ മനഃശാസ്ത്രത്തിന് ഒരാമുഖം” – എന്ന പുസ്തകമാണ് പരിചയപ്പെടുത്തിയത്.
പാശ്ചാത്യലോകത്ത് നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട ജ്ഞാനമായിട്ടാണ് സമകാലിക സമൂഹവും മനഃശാസ്ത്രത്തെ കാണുന്നത്. ആ ചിന്തയെ ഭാരതീയമായ കാഴ്ചപ്പാടിൻ്റെ വെളിച്ചത്തിൽ വസ്തുനിഷ്ടമായി അവതരിപ്പിക്കാനാണ് ഭാരതീയ മനഃശാസ്ത്രത്തിന് ഒരാമുഖം എന്ന ഗ്രന്ഥത്തിൽ നിത്യചൈതന്യയതി പരിശ്രമിക്കുന്നത് എന്ന് കെ.ആർ അനൂപ് അഭിപ്രായപ്പെട്ടു.
വായനക്കൂട്ടം പ്രസിഡൻ്റ് ശ്രീ. പി.കെ ശ്രീകുമാർ സ്വാഗതവും സതീഷ് കൃതജ്ഞതയും അർപ്പിച്ചു.
Discussion about this post