എറണാകുളം: വെളിയത്തുനാട് ഞാണൂർ മഠത്തിൽ സ്വർഗീയ ഭവാനിയമ്മയുടെ സ്മരണക്കായി മകൻ വി.കെ ഉണ്ണികൃഷ്ണനും സഹധർമ്മിണി ഗീത ഉണ്ണികൃഷ്ണനും ചേർന്ന് ആറ്റിപ്പുഴക്കാവ് ഉത്സവത്തോട് അനുബബന്ധിച്ച് നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ വെച്ച് സേവാഭാരതിക്ക് 16.50 സെന്റ് ഭൂമി സമർപ്പിച്ചു. ആറ്റിപ്പുഴക്കാവ് ക്ഷേത്രത്തിന് സമീപം ഏകദേശം 40 ലക്ഷം രൂപക്ക് മുകളിൽ വിലയുള്ള ഭൂമിയാണ് സേവാഭാരതി മുഖാന്തരം സ്വന്തമായി ഭൂമിയില്ലാത്തവർക്ക് സൗജന്യമായി നൽകുന്നത്.
സേവാഭാരതി ജില്ലാ വൈസ് പ്രസിഡന്റ് പ്രകാശൻജിയും മാന്യ ഖണ്ഡ് സംഘചാലക് കെ.ഗോപാലകൃഷ്ണൻ കുഞ്ഞിയും ചേർന്ന് സമ്മത പത്രം ഏറ്റുവാങ്ങി. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് അനിൽകുമാർ, സമിതി അംഗങ്ങളായ എസ്.ബി ജയകുമാർ, എം. രഘുനാഥ് എന്നിവർ സന്നിഹിതരായി.
വരും ദിവസങ്ങളിൽ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ അർഹരായവരെ കണ്ടെത്തി സേവാഭാരതി ഭൂമി കൈമാറും. വി.കെ ഉണ്ണികൃഷ്ണൻ ആറ്റിപ്പുഴക്കാവ് ശാഖ സ്വയംസേവകും ശാഖയുടെ വിവിധങ്ങളായ ചുമതലകൾ വഹിക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post