തൊടുപുഴ: തപസ്യ കലാസാഹിത്യ വേദി സംസ്ഥാന അധ്യക്ഷയായി ഡോ. സുവര്‍ണ നാലപ്പാട്ടിനെയും ജനറല്‍ സെക്രട്ടറിയായി കെ.ടി. രാമചന്ദ്രനെയും വീണ്ടും തെരഞ്ഞെടുത്തു. പ്രൊഫ. പി.ജി. ഹരിദാസാണ് വര്‍ക്കിങ് പ്രസിഡന്റ്. സി. രജിത്ത്കുമാര്‍ സംഘടനാ സെക്രട്ടറിയും കെ. സച്ചിദാനന്ദന്‍ ട്രഷററുമാണ്. പദ്മശ്രീ പി. നാരായണക്കുറുപ്പ്, പദ്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കാനായി കുഞ്ഞിരാമന്‍, ആര്‍ട്ടിസ്റ്റ് മദനന്‍, എം.എ. കൃഷ്ണന്‍, ആര്‍. സഞ്ജയന്‍, പി. ബാലകൃഷ്ണന്‍, പ്രൊഫ. കെ.പി. ശശിധരന്‍, പി.കെ. രാമചന്ദ്രന്‍ എന്നിവര്‍ രക്ഷാധികാരികളാണ്.
ഭാരവാഹികള്‍: കല്ലറ അജയന്‍, ഐ.എസ്. കുണ്ടൂര്‍, മുരളി പാറപ്പുറം, യു.പി. സന്തോഷ്, ഡോ. കൂമുള്ളി ശിവരാമന്‍, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, ഡോ. പി. ശിവപ്രസാദ്, ഡോ. ലക്ഷ്മീശങ്കര്‍, ഡോ. വി. സുജാത, എസ്. രാജന്‍ബാബു, രജനി സുരേഷ് (വൈസ് പ്രസിഡന്റുമാര്‍), അനൂപ് കുന്നത്ത്, സി.സി. സുരേഷ്, ജി.എം. മഹേഷ് (ജോയിന്റ് ജനറല്‍ സെക്രട്ടറിമാര്‍), പി.ജി. ഗോപാലകൃഷ്ണന്‍, മണി എടപ്പാള്‍, നീലാംബരന്‍, ഇ.എം. ഹരി, ആര്‍. അജയകുമാര്‍, രാമകൃഷ്ണന്‍ വെങ്ങര, ഡോ. രമീളാദേവി, കെ.കെ. സുധാകരന്‍ (സെക്രട്ടറിമാര്‍).
ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ കെ. സച്ചിദാനന്ദന്‍ വരവ്ചെലവ് കണക്ക് അവതരിപ്പിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി സി. രജിത്ത്കുമാര്‍ ഭാരവാഹികളുടെ പാനല്‍ അവതരിപ്പിച്ചു. വരണാധികാരിയും സംസ്‌കാര്‍ ഭാരതി ദേശീയ സമിതി അംഗവുമായ കെ. ലക്ഷ്മീനാരായണന്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. മുരളി പാറപ്പുറം, എം. ശ്രീഹര്‍ഷന്‍, അനൂപ് കുന്നത്ത്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണന്‍, സി.സി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
Discussion about this post