തൊടുപുഴ: കാഞ്ചി കാമകോടി പീഠം മഠാധിപതി സ്വാമി ജയേന്ദ്രസരസ്വതി സംന്യാസ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ കേരളത്തിലെ സാമൂഹ്യ, സാംസ്‌കാരിക, ആദ്ധ്യാത്മിക മേഖലകളില്‍ നിറസാന്നിദ്ധ്യമായ സ്വാമി അയ്യപ്പദാസിന്റെ 75 ാം പിറന്നാള്‍ ആഘോഷിച്ചു. തൊണ്ടിക്കുഴ ക്ഷേത്രം ഹാളില്‍ ചേര്‍ന്ന ജന്മദിനാഘോഷ പരിപാടികളില്‍ സാമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ സ്വാമിക്ക് ആശംസകള്‍ അര്‍പ്പിച്ചു.
ജന്മഭൂമി മുന്‍ മുഖ്യ പത്രാധിപര്‍ പി. നാരായണന്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് വിഭാഗ് സംഘ ചാലക് കെ. എന്‍. രാജു അധ്യക്ഷനായി. ശബരിമല അയ്യപ്പസേവാ സമാജം സ്ഥാപക ട്രസ്റ്റി വി. കെ. വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി. തന്ത്രി ലാല്‍ പ്രസാദ് ഭട്ടതിരി അനുഗ്രഹ പ്രഭാഷണം നടത്തി.
ശബരിമല അയ്യപ്പസേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന്‍, ബിജെപി ദേശീയസമിതി അംഗം പി. എം. വേലായുധന്‍, വിഎച്ച്പി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി. ആര്‍. രാജശേഖരന്‍, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എസ്. നാരായണന്‍, തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി. ജി. ഹരിദാസ്. സംഘചാലകന്മാരായ ഇ. വി. നാരായണന്‍, എസ്. സുധാകരന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സ്വാമി ദേവചൈതന്യ, ബിഎംഎസ് സംസ്ഥാന സെക്രട്ടറി സിബി വര്‍ഗീസ്, ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ. എസ്. ബിജു, എമര്‍ജന്‍സി വിക്ടിംസ് അസോസിയേഷന്‍ സെക്രട്ടറി ആര്‍. മോഹന്‍, സമിതി സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍കുട്ടി, ബിജെപി ജില്ലാ പ്രസിഡന്റ് പി. പി. സാനു, തപസ്യ സംസ്ഥാന സമിതി അംഗം വി. കെ. ബിജു, സഹകാര്‍ഭാരതി സംസ്ഥാനസമിതി അംഗം എസ്. പത്മഭൂഷന്‍ എന്നിവര്‍ സംസാരിച്ചു. ഈ വര്‍ഷം നടന്ന മഹാ കുംഭമേളയില്‍ കേരളത്തില്‍ നിന്ന് പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്ത സംന്യാസി സംഘത്തിലും സ്വാമി അയ്യപ്പദാസ് ഉള്‍പ്പെട്ടിരുന്നു.
Discussion about this post