പാറശാല: ലഹരി വിരുദ്ധ സന്ദേശമുയത്തി ജന്മഭൂമിയുടെ അൻപതാമത് വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ജന ജാഗ്രതാ യാത്ര പാറശ്ശാല ജംഗ്ഷനിൽ മുൻ ഡിജിപി ആർ.ശ്രീലേഖ ഉദ്ഘാടനം ചെയ്തു. സത്യത്തിന്റെ നേർക്കാഴ്ചയുമായി അൻപതാണ്ട് എത്തിയ ജന്മഭൂമിയുടെ നേതൃത്വത്തിൽ നടത്തുന്ന ജനജാഗ്രതാ യാത്രയിൽ പങ്കാളിയായതിൽ അഭിമാനിക്കുന്നുവെന്ന് ആർ.ശ്രീലേഖ പറഞ്ഞു.
മദ്യവും പുകയിലയും സർക്കാർ നിരോധിച്ചിട്ടില്ല. ലാഭം കിട്ടുന്നതിനാലാണിത്. അനധികൃത ലഹരി കച്ചവടക്കാർ വൻകിട ലാഭം ലക്ഷ്യമിട്ട് നടത്തുന്ന പ്രവൃത്തി രാജ്യത്തെ നശിപ്പിക്കുന്നതാണ്.ഞട്ടിപ്പിക്കുന്ന വാർത്തകളാണ് കേരളീയ സമൂഹത്തിൽ ഓരോ ദിവസവും കേൾക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾ വരെ ലഹരിക്കടിമയായി അക്രമസംഭവങ്ങൾ നടത്തുന്നു. ലഹരി വ്യാപനം തിരിച്ചറിയാകുക കുടുംബങ്ങളിലെ വീട്ടമ്മമാർക്കാണ്. ആരംഭത്തിലെ ലഹരി ഉപയോഗം കണ്ടെത്തിയാൽ കുട്ടികളെ തിരുത്താൻ എളുപ്പമാണ്.
വീട്ടമ്മമാരാണ് പലപ്പോഴും പോലീസിന് ലഹരി വിവരങ്ങൾ നൽകുന്നതെന്നതും യാഥാർത്ഥ്യമാണ്. ലഹരി വസ്തുക്കൾ മറ്റിടങ്ങളിൽ നിന്നാണ് കേരളത്തിലെത്തുന്നത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ ലഹരിക്കെതിരെ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ആർ ശ്രീലേഖ ആഹ്വാനം ചെയ്തു. എക്സൈസ് ഓഫീസർ ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, മഹിളാ സമുന്നത വേദി ഭാരവാഹി അഞ്ജന എന്നിവർ പങ്കെടുത്തു.
Discussion about this post