തിരുവനന്തപുരം: അറിവ് നേടേണ്ട സമൂഹം ലഹരിക്ക് അടിമയാകുന്നത് വിദ്യാഭ്യാസ രംഗത്തെ പോരായ്മയാണെന്ന് ജോര്‍ജ് ഓണക്കൂര്‍. അറിവിനൊപ്പം വിവേകവും സംസ്‌കാരവും വളര്‍ത്താത്ത വിദ്യാഭ്യാസം വികലമാണെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചച്ചുള്ള രണ്ടാംഘട്ട ജനജാഗ്രതായാത്രയുടെ സാമപന വേദിയായ മാനവീയം വീഥിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറിവ്,ജാഗ്രത,വിവേകം,സംസ്‌കാരം എന്നിങ്ങനെയുള്ള പ്രധാന കാര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം. സമൂഹത്തെ ലഹരിയില്‍ നിന്ന് മാറ്റുന്നതിന് രക്ഷിതാക്കള്‍ക്ക് എന്നപോലെ ഗുരുക്കന്മാര്‍ക്കും പ്രധാന പങ്കുണ്ട്. മൂഹത്തിന്റെ കണ്ണുനീരിലും സമൂഹത്തിന്റെ വേദനയിലും പങ്കുകാരാകുന്നില്ലെങ്കില്‍ വിദ്യാഭ്യാസം കൊണ്ട് എന്താണ് പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു. സാഹിത്യത്തിനും കായികത്തിനും കലയക്കുമൊന്നും വിദ്യാഭ്യാസത്തില്‍ പ്രാധാന്യമില്ലാതെ വന്നിരിക്കുന്നു. നമ്മുടെ സംസ്‌കാരത്തെ കുറിച്ച് പഠിച്ചും അതില്‍ അഭിമാനമാനം കൊള്ളാനും യുവതരമുറയക്ക് കഴിയണം. എന്റെ നാട് ഭാരതമാണെന്നും ഇവിടെ ജീവിക്കുന്ന ജനിച്ചു വളരേണ്ട മനുഷ്യജീവിയാണ് താനെന്ന ബോധ്യമുണ്ടാകണം. പുരാണങ്ങളും വേദങ്ങളും ഉപനിഷത്തക്കളും കാളിദാസന് പിന്നാലെ തുടര്‍ന്നുവരുന്ന മഹാ എഴുത്തുകാരുടെയും ഗ്രന്ഥങ്ങളും വായിച്ചും അറിഞ്ഞും ജീവിതം ധന്യമാക്കണം എന്ന് തോന്നല്‍ ഈ തലമുറയ്‌ക്ക് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post