കരുനാഗപ്പള്ളി: ബാലഗോകുലം ദക്ഷിണ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ ഭഗിനി- ബാലമിത്ര ശല്‍പശാലയ്‌ക്ക് കരുനാഗപ്പള്ളി പുതിയകാവ് അമൃത വിദ്യാലയത്തില്‍ തുടക്കം. ബാലഗോകുലം ദക്ഷിണ കേരള അദ്ധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ പതാക ഉയര്‍ത്തി. വിവിധ ജില്ലകളില്‍ നിന്നായി 400 ഭഗിനിമാരും 200 ബാലമിത്രങ്ങളും പങ്കെടുത്തു. 12 വരെയാണ് ശില്‍പശാല.
ഇന്ന് രാവിലെ 9ന് ഭഗിനി ശില്‍പ്പശാലയുടെ ഉദ്ഘാടനം പുതിയകാവ് അമൃത വിദ്യാലയം പ്രിന്‍സിപ്പല്‍ സ്വാമിനി ചരണാമൃത നിര്‍വഹിച്ചു. സൈക്കോളജിസ്റ്റ് ഡോ. എസ്. ദേവീരാജ് അധ്യക്ഷത വഹിച്ചു. ബാലമിത്രം ശില്‍പ്പശാലയുടെ ഉദ്ഘാടനം വള്ളിക്കാവ് അമൃതാനന്ദമയിമഠം ആദിദേവാമൃത ചൈതന്യ നിര്‍വഹിച്ചു. പ്രൊഫ. വലിയ കൂനമ്പായിക്കുളം കോളേജ് ഓഫ് എഞ്ചിനിയറിങ് ആന്‍ഡ് ടെക്‌നോളജി ഡയറക്ടര്‍ എസ്. സുമിത്ത് അദ്ധ്യക്ഷനായി. ഒരാഴ്ചത്തെ ശില്‍പശാലയില്‍ യുവത്വത്തെ വഴിതെറ്റിക്കുന്ന ലഹരിക്കെതിരെ ശക്തമായ ദിശാബോധം നല്‍കുന്ന പരിപാടികള്‍ക്ക് ഊന്നല്‍ നല്‍കും. കൂടാതെ പ്രകൃതി, സംസ്‌കൃതി, രാഷ്‌ട്രം എന്നീവിഷയങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ക്ലാസുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. 9ന് മാതൃ ഹസ്‌തേന ഭോജനത്തില്‍ 250 കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ശില്‍പശാലയില്‍ പങ്കെടുക്കും.
11ന് കരുനാഗപ്പള്ളിയിലെ 50 സ്ഥലങ്ങളില്‍ ശിബിരത്തിലെ ശിക്ഷാര്‍ഥികള്‍ സമ്പര്‍ക്കം നടത്തുകയും പുതിയ ഗോകുലം ആരംഭിക്കുകയും ചെയ്യും. അന്നേ ദിവസം വൈകിട്ട് നടക്കുന്ന പൊതുപരിപാടി പത്തനാപുരം ഗാന്ധിഭവന്‍ ഡയറക്ടര്‍ ഡോ. പുനലൂര്‍ സോമരാജന്‍ ഉദ്ഘാടനം ചെയ്യും. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി വി. ഹരികുമാര്‍, ട്രഷറര്‍ പി. അനില്‍കുമാര്‍, കാര്യദര്‍ശി രാജ്മോഹന്‍, ദക്ഷിണകേരള പൊതുകാര്യദര്‍ശി ബി.എസ്. ബിജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Discussion about this post