സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ – ഹയർ സെക്കൻഡറിതല വിദ്യാർത്ഥികൾക്കായി ശാസ്ത്ര ശില്പശാല “Face to Face with New Frontiers in Science” എന്ന പരിപാടി ഏപ്രിൽ 29 മുതൽ മെയ് 2 വരെ തിരുവനന്തപുരം സി.എസ്.ഐ.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (എൻ.ഐ.എസ്.ടി.), രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി (ആർ.ജി.സി.ബി.) എന്നിവിടങ്ങളിലായി സംഘടിപ്പിക്കുന്നു.
സാങ്കേതിക മേഖലയിലെ പുത്തൻ പ്രവണതകളെ അറിയുവാനുള്ള അവസരമാണ് ഈ പരിപാടി. വിദ്യാർത്ഥികൾക്ക് പ്രമുഖ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച്‌ച നടത്താനുള്ള ഒരു അവസരം കൂടിയാണ് ഇത്. ശാസ്ത്ര മേഖലയിലെ ഉപരിപഠന സാധ്യതകളെപ്പറ്റിയുള്ള ഒരു അവബോധവും പ്രസിദ്ധ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ സന്ദർശിക്കുവാനുള്ള ഒരു അപൂർവ അവസരവുമാണ് ഇതിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നത്.
വിഷയങ്ങൾ:
ശാസ്ത്രം – ഉപരിപഠനത്തിന്റെ വിവിധ മേഖലകൾ, വ്യക്തിവികാസം, ബഹിരാകാശ ശാസ്ത്രം നമ്മുടെ നേട്ടങ്ങൾ, നിർമിതബുദ്ധി, സ്മാർട്ട് ഫാമിങ്, റിമോട്ട് സെൻസിംഗ് ജി.ഐ.എസ് & ജി.പി.എസ്. സാങ്കേതിക വിദ്യകൾ, ബയോടെക്നോളജിയും വികസനവും പുത്തൻ കാഴ്ചപ്പാടുകൾ, ബയോഇൻഫോർമാററിക്സ്, ഗണിതശാസ്ത്രത്തിൻ്റെ വേദഗണിതം കണക്കുകൂട്ടാനുള്ള എളുപ്പവഴികൾ – കാണാകാഴ്‌ചകൾ. https://forms.gle/qEfgartsEqzUVBn69 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് 1000/- . കൂടുതൽ വിവരങ്ങൾക്ക് 9895442778, 7558073803, 70125 93511
Discussion about this post