ചാലക്കുടി: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രതിനിധി സഭയ്‌ക്ക് ചാലക്കുടി വ്യാസ വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ തുടക്കമായി. ജസ്റ്റിസ് എന്‍.നഗരേഷ് ഉദ്ഘാടനം ചെയ്തു.
ലോകത്തിലെ ഒന്നാം നമ്പര്‍ ശക്തിയായി ഭാരതം മാറുകയാണെന്നും. അതിന് പ്രേരണാശക്തിയായി ഭാരതിയ വിദ്യാനികേതന്‍ വിദ്യാഭ്യാസ രീതിക്ക് വലിയ പങ്കുണ്ടെന്നും ജസ്റ്റിസ് എന്‍. നഗരേഷ് അഭിപ്രായപ്പെട്ടു. ഏഴ് പതിറ്റാണ്ടിലധികമായി നിലനില്‍ക്കുന്ന ഒരു വിദ്യാഭ്യാസ രീതിയാണ് നമ്മുടെ നാട്ടിലുള്ളത്. ഇതിന് കാലോചിതമായ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ്. ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ എന്‍. കുമാരന്‍ പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി കെ.ആര്‍. റെജി, വൈസ് പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍, തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ കെ.എസ്. ജയചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. ജയകുമാര്‍ മുന്‍ ഭാരവാഹികളെ ഉപഹാരം നല്‍കി ആദരിച്ചു.സംസ്ഥാനത്തെ വിദ്യാനികേതന്‍ സ്‌കൂളുകളിലെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് രണ്ട് ദിവസത്തെ പ്രതിനിധി സഭയില്‍ പങ്കെടുക്കുന്നത്. ഇന്ന് രാവിലെ 9.30ന് നടക്കുന്ന നയപ്രഖ്യാപന സമ്മേളനം കാലടി സംസ്‌കൃത സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
Discussion about this post