കൊച്ചി : ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം എന്ന ലക്ഷ്യവുമായി, ലഹരി വിരുദ്ധ ജനകീയ സഭയ്ക്ക് തുടക്കം കുറിച്ച് സേവാഭാരതി. ലഹരി വിരുദ്ധ ജനകീയ സഭ എറണാകുളം കൺവെൻഷനും ജില്ലാ സമിതി രൂപീകരണ യോഗവും മെയ് 12 തിങ്കളാഴ്ച വൈകുന്നേരം 5.30ന് എറണാകുളം BTH ൽ വെച്ച് നടക്കും. സമൂഹത്തിലെ സമാനചിന്താഗതിക്കാരെയും സജ്ജനങ്ങളെയും കൂടെ ചേർത്ത് പഞ്ചായത്ത് തലങ്ങളിൽ കൂട്ടായ്മ ഉണ്ടാക്കി ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുവാൻ ആണ് സമതി രൂപീകരണം കൊണ്ട് ഉദ്ദേശിക്കുന്നത്. എറണാകുളം ജില്ലാ കൺവെൻഷൻ പ്രശസ്ത സാഹിത്യകാരി ശ്രീമതി.ശ്രീകുമാരി രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. യോഗത്തിൽ സേവാഭാരതി എറണാകുളം ജില്ലാ അധ്യക്ഷൻ ശ്രീ.അനൂപ് രാജ് അധ്യക്ഷത വഹിക്കും. സേവാഭാരതി സംസ്ഥാന സെക്രട്ടറിയും ലഹരി വിരുദ്ധ ജനകീയ സഭ സംസ്ഥാന ജനറൽ കൺവീനറുമായ ശ്രീ.കെ.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും.
Discussion about this post