ചങ്ങനാശേരി : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ആത്മസമർപ്പണത്തിൻെറ പ്രതീകമാണ് കടമാൻചിറ വിവേകാനന്ദ വിദ്യാകേന്ദ്രം. വിദ്യാലയം ആരംഭിച്ചിട്ട് 25 വർഷം പൂർത്തിയാവുകയാണ്. രജതജൂബിലി നിറവിൽ നിൽക്കുന്ന ഈ സമയത്താണ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സമന്വയ ചാരിറ്റബിൾ ട്രസ്റ്റിൻെറ ഈ വർഷത്തെ സമന്വയ സേവാ പുരസ്കാരത്തിന് വിവേകാനന്ദ വിദ്യാകേന്ദ്രം അർഹമായത്.
ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ബാംഗ്ലൂരിലെ രാമമൂർത്തി നഗറിൽ രാഷ്ട്രോത്തന സ്കൂളിൽ അഞ്ഞൂറോളം സേവാ പ്രവർത്തകരുടെ സദസ്സിൽ ആർഎസ്എസ് ദക്ഷിണ ക്ഷേത്രീയ സഹ ബൗദ്ധിക് പ്രമുഖ് കെ പി രാധാകൃഷ്ണൻ, ദക്ഷിണ കേരള പ്രാന്ത പ്രചാർ പ്രമുഖ് എം ഗണേശ് എന്നിവരുടെ സാന്നിധ്യത്തിൽ സമന്വയ ട്രസ്റ്റ് ഭാരവാഹികളിൽ നിന്ന് വിവേകാനന്ദ സ്കൂൾ പ്രസിഡന്റ് പിഎസ് കണ്ണൻ പുരസ്കാരം ഏറ്റുവാങ്ങി.
വിവേകാനന്ദ സ്കൂൾ സെക്രട്ടറി ടി രതീഷ്കുമാർ കടമാൻചിറ വിവേകാനന്ദ വിദ്യാകേന്ദ്രത്തിൻെറ ആത്മസമർപ്പണ ചരിത്രം അവതരിപ്പിക്കുകയും പുരസ്കാരത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
Discussion about this post