കൊച്ചി: വിശ്വസംവാദ കേന്ദ്രം സംഘടിപ്പിക്കുന്ന നാരദ ജയന്തി ആഘോഷവും, പ്രൊഫ എം. പി മന്മഥൻ സ്മാരക പുരസ്‌കാര സമർപ്പണവും നാളെ വൈകുന്നേരം 5.30ന് എറണാകുളം ബിടിഎച്ചിൽ നടക്കും.
പ്രശസ്‌ത സാഹിത്യകാരൻ കെ. എൽ മോഹന വർമ്മ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ പ്രഭാഷണം നടത്തും. മുതിർന്ന പത്രപ്രവർത്തകരായ എം.വി. ബെന്നി, ടി. സതീശൻ (കേരള ലേഖകൻ, ഓർഗനൈസർ വാരിക) തുടങ്ങിയവർ പങ്കെടുക്കും.
ഈ വർഷത്തെ പ്രൊഫ.എം.പി.മന്മഥൻ സ്മാരക പുരസ്‌കാരത്തിന് ദൃശ്യമാധ്യമത്തിൽ “അങ്കമാലിയിലെ പെൺകുട്ടികൾക്കായുള്ള ഡിഅഡിക്ഷൻ സെന്റർ” എന്ന റിപ്പോർട്ടിന് ട്വന്റി ഫോർ ന്യൂസ് സീനിയർ റിപ്പോർട്ടർ നിതിൻ അംബുജനെയും അച്ചടിമാധ്യമത്തിൽ മയക്കുമരുന്ന് ദുരുപയോഗത്തിനു എതിരെ ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിൽ പ്രസിദ്ധീകരിച്ച ലേഖനത്തിന് ലേഖകൻ അബ്ദുൽ നാസർ എം. എയ്ക്കും സമാനിക്കും. മാധ്യമപ്രവർത്തനരംഗത്ത് 50 വർഷം പൂർത്തിയാക്കുന്ന എം. രാജശേഖരപ്പണിക്കരെ
ആദരിക്കുകയും ചെയ്യും.
Discussion about this post