കോട്ടയം: എബിവിപിയുടെ സംസ്ഥാന തല വെക്കേഷൻ മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനം ലഹരിക്കെതിരെ..തീവ്രവാദത്തിനെതിരെ.. ദേശീയതയുടെ ശബ്ദമാവുക.. എന്ന സന്ദേശത്തോടെ ദേശീയ ജനറൽ സെക്രട്ടറി സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കി നിർവഹിച്ചു.
മെയ് ആദ്യവാരം ഗോവയിൽ വച്ച് നടന്ന എയർഗൺ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച11 -ാമത് റൈഫിൾ&പിസ്റ്റോൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ് അണ്ടർ 19 കാറ്റഗറിയിൽ 2025 ചാമ്പ്യനും ഗോൾഡ് മെഡലിസ്റ്റുമായ അമലിനെ ആദരിക്കുകയും സ്കൂൾ മെമ്പർഷിപ് നൽകുകയും ചെയ്തു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ നഗരത്തിലെ ജിഎച്ച്എസ്എസ് കിടങ്ങൂരിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്.
കിക്ക് ബോക്സിങ് ഏഷ്യൻ സോമ്പോ ചാമ്പ്യൻഷിപ് 2024 വെങ്കല മെഡൽ ജേതാവായ എസ് ആർ അഭിമന്യുവിന് കോളേജ് മെമ്പർഷിപ് നൽകി. പത്തനംതിട്ട ജില്ലയിലെ കൊഴഞ്ചേരി നഗരത്തിലെ സെൻറ് തോമസ് കോളേജിലെ അവസാന വർഷ ചരിത്ര ബിരുദവിദ്യാർത്ഥിയാണ്. അതോടൊപ്പം ഖേലോഭാരത് സംസ്ഥാന കൺവീനർ ആണ്.
Discussion about this post