തൃശൂര്‍: പാശ്ചാത്യ നാടുകളില്‍ ഫെമിനിസം ശക്തിപ്പെടുന്നതിനും എത്രയോ മുന്‍പ് സ്ത്രീശാക്തീകരണത്തിന്റെ മാതൃകയായിരുന്നു മധ്യപ്രദേശ് മാള്‍വാ രാജ്ഞിയായിരുന്ന അഹല്യബായ് ഹോള്‍ക്കര്‍ എന്ന് ബാന്‍സുരി സ്വരാജ് എംപി. ബിജെപി സംഘടിപ്പിച്ച അഹല്യ ബായ് ഹോള്‍ക്കര്‍ ജന്മശതാബ്ദി ശില്‍പശാലയുടെ സംസ്ഥാന ഉദ്ഘാടനം തൃശൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ബാന്‍സുരി.
മൂന്ന് നൂറ്റാണ്ടു മുന്‍പ് അനാചാരങ്ങള്‍ക്കെതിരെ അവര്‍ ധീരമായി നിലകൊണ്ടു. മാതൃകാപരമായ ഭരണം കാഴ്ചവച്ചു. അധികാര വികേന്ദ്രീകരണം, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തിക നയങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം പുരോഗമന കാഴ്ചപ്പാട് പുലര്‍ത്തി. സ്ത്രീകളെ സാമ്പത്തിക സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിന് പദ്ധതികള്‍ നടപ്പാക്കി. സ്ത്രീകളുടേത് മാത്രമായ സായുധ സൈന്യമുണ്ടാക്കി. ആധുനിക കാലത്തും സദ്ഭരണത്തിന് മാതൃകയാണ് അഹല്യബായി എന്നും ബാന്‍സുരി സ്വരാജ് ചൂണ്ടിക്കാട്ടി.
ബിജെപി തൃശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് നിവേദിതാ സുബ്രഹ്മണ്യം അധ്യക്ഷയായി. ശോഭാ സുരേന്ദ്രന്‍, വി.ടി. രമ, നവ്യ ഹരിദാസ്, സിനി മനോജ്, സ്മിത മേനോന്‍, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, ഷാജി രാഘവന്‍, ജസ്റ്റിന്‍ ജേക്കബ്, എം.വി.ഗോപകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Discussion about this post