ചെങ്ങന്നൂർ : സേവനത്തിൻ്റെ പുത്തൻ അധ്യായം തുറന്ന് പാണ്ടനാട് സ്വാമി വിവേകാനന്ദ ഗ്രാമസേവാ സമിതി. സമിതിയുടെ നേതൃത്വത്തിലുള്ള കൃഷ്ണപ്രിയ ബാലാശ്രമത്തിൻ്റെ പ്രവർത്തനം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിൻ്റെ ശിലാസ്ഥാപനം ആർ എസ് എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദർശനൻ നിർവഹിച്ചു. പകൽവീട്, വയോജന സംരക്ഷണ കേന്ദ്രം, പാലിയേറ്റീവ് കെയർ പ്രവർത്തനം, തൊഴിൽ നൈപുണ്യവികസനകേന്ദ്രം, സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി തൊഴിൽ സംരംഭ പരിശീലനം കായിക പഠനകേന്ദ്രം എന്നിവ ഉൾപ്പെടുന്ന “നരേന്ദ്രം” പദ്ധതിക്കാണ് തുടക്ക മാവുന്നത്. ഭാരതീയ ജീവിത ദർശനം ഏറ്റവും ശ്രേഷ്ഠമാണെന്ന് സുദർശനൻ പറഞ്ഞു.
നമ്മുടെ ജീവിതം മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി സമർപ്പിക്കുക എന്നതാണ് ഭാരതം പഠിപ്പിക്കുന്നത്. അത് തന്നെയാണ് സംഘപ്രവർത്തനം. നരേന്ദ്രം പദ്ധതി അത്തരത്തിൽ ഒരു കാഴ്ചപ്പാടാണ് പകരുന്നത്. നാടിൻ്റെ സാമൂഹിക,സംസ്കാരിക, സാമ്പത്തിക ഉന്നതിയാണ് ലക്ഷ്യം. നാം എല്ലാവരും സ്വന്തം കാര്യം എന്ന ചിന്തയിൽ ഈ പദ്ധതിയുടെ വിജയകരമാക്കണമെന്ന് സുദർശനനൻ പറഞ്ഞു. സംഘ ശതാബ്ദി ആയ 2025 ൽ തന്നെ പദ്ധതി പൂർത്തിയാക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
Discussion about this post