തൃശൂർ : സാന്ത്വന പരിചരണ രംഗത്ത് സന്നദ്ധ സംഘടനകളുടെ പ്രവർത്തനം അനിവാര്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്ന് തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ അഭിപ്രായപ്പെട്ടു. ദേശീയ സേവാഭാരതി സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന പാലിയേറ്റീവ് കെയർ നഴ്സസ് ദ്വിദിന പരിശീലന പദ്ധതി തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ സേവാഭാരതി കേരളം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ശ്രീറാം ശങ്കർ, സെക്രട്ടറി എം. രാജീവൻ, സംസ്ഥാന സമിതി അംഗം ശ്രീമതി സീത ശങ്കർ, പാലിയേറ്റീവ് ട്രെയിനർ ശ്രീ ജോസ് പുളിമൂട്ടിൽ, ശ്രീ പ്രിൻസ് വി. വി എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകൾ നയിക്കുന്നു.




Discussion about this post