കൊച്ചി: തൻ്റെ ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് IAS കരസ്ഥമാക്കിയ എറണാകുളം ജില്ല അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാറിനെ സക്ഷമ അനുമോദിച്ചു. കൂടികാഴ്ചയിൽ ഭിന്നശേഷി മേഖലയിൽ സക്ഷമ ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ഭിന്നശേഷി മേഖലയിൽ സക്ഷമ ചെയ്യുന്ന പ്രവർത്തങ്ങളെ അസിസ്റ്റന്റ് കളക്ടർ അഭിനന്ദിക്കുകയും സക്ഷമ ഓഫീസ് സന്ദർശിക്കുവാനുളള താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ എസ് പ്രദീപ്കുമാർ, ട്രഷറർ ടി.എം. കൃഷ്ണകുമാർ, സംസ്ഥാന സമിതി അംഗം മിനി രാജേന്ദ്രൻ, ജില്ല സെക്രട്ടറി എം.ബി സുധീർ എന്നിവർ പങ്കെടുത്തു.













