ആലുവ: എബിവിപി എറണാകുളം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളുടെ അനുമോദന സദസ്സ് സംഘടിപ്പിച്ചു. കേരള ടെക്നിക്കൽ യുണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ കെ. ശിവപ്രസാദ് അനുമോദന സദസ് ഉദ്ഘാടനം ചെയ്‌തു.
പണ്ഡിറ്റ് കറുപ്പൻ ആധുനിക കേരളത്തിൽ സാമൂഹ്യ നീതിക്കും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി നിലകൊണ്ട മഹാത്മാവാണ്. കുട്ടികൾക്കും യുവാക്കളുമുള്ള പരിപാടികളിൽ, പണ്ഡിറ്റ് കറുപ്പന്റെ പേരുവഴി സമൂഹപരമായ ഉത്തരവാദിത്വം ഓർമ്മിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എബിവിപി സംസ്ഥന പ്രസിഡന്റ് ഡോ. വൈശാഖ് സദാശിവൻ സദസിനെ അഭിസംബോധന ചെയ്‌ത് സംസാരിച്ചു. സംസ്ഥാന പ്രവർത്തക സമിതിയംഗം വിജിത് വിനോദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ യുവ അഭിനേതാവ് ഗോവിന്ദ് പൈ, പിന്നണി ഗായിക പ്രിയ ആർ പൈ എന്നിവർ സന്നിഹിതരായിരുന്നു.
എറണാകുളം ജില്ലയിലെ 1600 ൽ അധികം വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.


















