VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹം: എ.ബി.വി.പി

VSK Desk by VSK Desk
3 July, 2025
in കേരളം
Share
Tweet
SendTelegram

തിരുവനന്തപുരം : ചാൻസലറോട് അനാദരവ് കാണിച്ചതിൽ രജിസ്‌ട്രാറെ സസ്പെൻറ് ചെയ്ത നടപടി സ്വാഗതാർഹമെന്നു എ.ബി.വി.പി പ്രസ്താവിച്ചു. ഡോ കെ എസ് അനിൽകുമാർ ചട്ടവിരുദ്ധമായ നിയമനത്തിലൂടെ രജിസ്ട്രാറായത് സിപിഎം ന്റെ ഇംഗിതങ്ങൾ നടപ്പിലാക്കാൻ വേണ്ടിയാണെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് പറഞ്ഞു. ചാൻസലറായ ഗവർണർ പങ്കെടുക്കുന്ന പരിപാടിയാണ് രജിസ്ട്രാർ ഇടതുപക്ഷ നേതാക്കളുടെയും സംഘടനയുടെയും നിർദേശം മൂലം അലങ്കോലപ്പെടുത്തിയത്. സെനെറ്റ് ഹാളിന് പുറത്ത് എസ് എഫ് ഐ, കെ എസ് യു ഉൾപ്പെടെയുള്ളവർ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. ഇടതുപക്ഷ സംഘടനകളുടെ ചട്ടുകമായാണ് കെ എസ് അനിൽകുമാർ പ്രവർത്തിച്ചത്. സിപിഎം ന്റെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ഡോ. കെ.എസ് അനിൽകുമാറിനെ രജിസ്ട്രാറായി നിയമിച്ചത്. ഇദ്ദേഹത്തിന്റെ നിയമനം ചട്ടങ്ങൾ ലംഘിച്ചുള്ളതാണ്.

2021ൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് പ്രിൻസിപ്പൽ ആയിരിക്കെയാണ് സി.പി.എം നിയന്ത്രണത്തിലുള്ള സിൻഡിക്കേറ്റ് അദ്ദേഹത്തെ യൂണിവേഴ്സിറ്റി രജിസ്ട്രാറായി നിയമിക്കുന്നത്. കേരള സർവകലാശാല സ്റ്റാറ്റ്യൂട്ട് അനുസരിച്ച് എയ്ഡഡ് കോളേജുകളിൽ നിന്നുള്ള അധ്യാപകരെ സർവ്വകലാശാല രജിസ്ട്രാറായി നിയമിക്കാനാവില്ല. കോളേജുകളിലെ അധ്യാപക നിയമനത്തിൽ പോലും സർക്കാരിന് ഇടപെടാനാവില്ല. ദേവസ്വം ബോർഡ് കോളേജിലെ അധ്യാപകരുടെ നിയമന അധികാരി മാനേജരായ ദേവസ്വം ബോർഡ് പ്രസിഡൻ്റാണ്.സർവ്വകലാശാല സ്റ്റാറ്റ്യൂട്ട് നിയമനം സംബന്ധിച്ച് വിശദമാക്കുന്ന നാലാം പാരഗ്രാഫിൽ ഡെപ്യൂട്ടേഷൻ ഉദ്യോഗസ്ഥന്റെ നിയമനാധികാരം സംസ്ഥാന സർക്കാരിലോ കേന്ദ്രസർക്കാരിലോ നിക്ഷിപ്തമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രസ്തുത ചട്ടം കാറ്റിൽ പറത്തി 2020 ൽ മാത്രം പ്രിൻസിപ്പലായി സ്ഥാനക്കയറ്റം കിട്ടിയ ഡോ. കെ.എസ് അനിൽ കുമാറിനെ 2021 ൽ യൂണിവേഴ്സിറ്റി രജിസ്ട്രാരുടെ തസ്തികയിൽ നിയമിച്ചത് സി.പി.എം അധ്യാപക സംഘടനയുടെ നേതാവായതു കൊണ്ടു മാത്രമാണ്.

ചാൻസിലറോട് അനാദരവ് കാണിച്ചതിൽ രജിസ്ട്രാറെ സസ്പെന്റ് ചെയ്ത വിസി യുടെ നടപടി നിയമവിരുദ്ധമാണെന്ന ഇടതുപക്ഷത്തിന്റെ വാദം തെറ്റാണ്. Chapter III Section 10(13) of the Kerala University Act പ്രകാരം academic council അല്ലെങ്കിൽ syndicate session ൽ അല്ലാതെയിരിക്കുന്ന സമയം പ്രസ്തുത ബോഡികളിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം വിസി ക്ക് പ്രയോഗിക്കാവുന്നതാണ്. ആ അധികാരമാണ് ഇപ്പോൾ പ്രയോഗിച്ചിരിക്കുന്നത്.

നിലവിലെ സസ്പെൻഷനോടൊപ്പം നിയമനം പുനപരിശോധിച്ച് അടിയന്തിരമായി തുടർ നടപടികൾ സ്വീകരിക്കണം എന്ന് എബിവിപി ആവശ്യപ്പെട്ടു.

Share
Tweet
SendShareShare

Latest from this Category

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies