കൊച്ചി: വികസിത ഭാരതം എന്നത് കേവലം സാമ്പത്തികമായ ചിന്ത മാത്രമല്ല സമൂഹത്തിന്റെ സമഗ്രമായ വികാസമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ജ്ഞാനസഭയില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വളരെ പ്രധാനപ്പെട്ട ഒരു മേഖലയാണ് വിദ്യാഭ്യാസം. ഭാരതത്തിലെ വിദ്യാഭ്യാസ കമ്മിഷനുകള്‍ മുന്നോട്ട് വച്ചതില്‍ മികച്ച ആശയങ്ങള്‍ ഉണ്ടായിരുന്നു പക്ഷെ അവ ക്രിയാത്മകമായി നടപ്പിലാക്കുന്നതില്‍ പരാജയപ്പെട്ടു. പുതിയ ദേശീയ വിദ്യാഭ്യാസം കൊളോണിയല്‍ ആശയങ്ങളുടെ തടവറയില്‍ നിന്നും നമ്മുടെ വിദ്യാഭ്യാസത്തെ മോചിപ്പിക്കുവാനുള്ള ശക്തമായ ഇടപെടലാണ്. സ്വന്തം തനിമയില്‍ നിന്നുകൊണ്ട് വീണ്ടും വിശ്വഗുരു സ്ഥാനത്തേയ്ക്ക് ഉയരുവാനുള്ള പരിവര്‍ത്തന ദൗത്യമാണ്. സ്വപ്‌നങ്ങളെ സ്വപ്‌നങ്ങളായി നിലനിര്‍ത്തുവാനുള്ളതല്ലയെന്നും ഭാരതമാതാവിനെ വിശ്വഗുരുവാക്കി മാറ്റുവാനുള്ള സ്വപ്‌നങ്ങളെ വേഗത്തില്‍ സാക്ഷാത്കരിക്കേണ്ടതായിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
Discussion about this post