കാശി: സംസ്‌കൃതഭാഷയുടെ പ്രചാരണത്തിനായി ജീവിതം സമര്‍പ്പിച്ച സംസ്‌കൃത ഭാരതി ദേശീയ ഉപാധ്യക്ഷന്‍ ദിനേശ് കാമത്തിന് അന്നപൂര്‍ണശ്രീ സമ്മാന്‍ നല്‍കി ആദരിച്ചു. കാശി ഹിന്ദു സര്‍വകലാശാലയിലെ മാളവ്യ മൂല്യ ഗവേഷണ കേന്ദ്രത്തിലെ മഹാമന ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വിദ്വത് സമ്മാന്‍ പരിപാടിയില്‍ ആസാം ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ മുഖ്യാതിഥിയായി.
ഭാരതീയ സംസ്‌കൃതിയുടെ നവോത്ഥാന കാലമാണിതെന്ന് ആസാം ഗവര്‍ണര്‍ പറഞ്ഞു. പുരാതന ശാസ്ത്രാര്‍ത്ഥ പാരമ്പര്യത്തെ ഒരു സജീവ ഉത്സവമാക്കി മാറ്റിയതാണ് ഉത്തര്‍പ്രദേശ് നാഗ്കുപ് ശാസ്ത്രാര്‍ത്ഥ സമിതിയുടെ സവിശേഷത. സത്യം സ്ഥാപിക്കുന്നതിനും വേദങ്ങളെ സംരക്ഷിക്കുന്നതിനുമായി, പുരാതന കാലം മുതല്‍ കാശിയില്‍ ശാസ്ത്രാര്‍ത്ഥസദസ് നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അഖിലേ ഭാരതീയ സന്ത് സമിതി ദേശീയ ജനറല്‍ സെക്രട്ടറി സ്വാമി ജിതേന്ദ്രാനന്ദ, മഹന്ത് ശങ്കര്‍പുരി, സന്തോഷാചാര്യ സതുവാ ബാബ, ബാലക്‌ദേവാചാര്യ പാതാള്‍പുരി പീഠാധീശ്വര്‍, കാശി ഹിന്ദുവിശ്വവിദ്യാപീഠം എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ദിലീപ് സിങ് പട്ടേല്‍, കാശി വിദ്വത് പരിഷത്ത് പ്രസിഡന്റ് പത്മഭൂഷണ്‍ പ്രൊഫ. വസിഷ്ഠ് ത്രിപാഠി തുടങ്ങിയവര്‍ പങ്കെടുത്തു.

Discussion about this post