തിരുവനന്തപുരം : ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്തുന്നതിന് വേണ്ടി നടത്തുന്ന ‘വികസിത ഭാരതത്തിനായി ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ ക്യാമ്പയിന്റെ ഭാഗമായി വിദ്യാര്‍ത്ഥി -യുവജന നേതൃസമ്മേളനം ശനിയാഴ്ച തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പിയ ചേമ്പേഴ്‌സില്‍ വെച്ച് നടക്കും.
നാളെ ഉച്ചയ്‌ക്ക് 2 മണിക്ക് നടക്കുന്ന സമ്മേളനം സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും ബി.ജെ.പി ദേശീയ വക്താവുമായ ഗൗരവ് ഭാട്ടിയ ഉദ്ഘാടനം ചെയ്യും. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ, ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാല വിദ്യാര്‍ഥി യൂണിയന്‍ മുന്‍ അദ്ധ്യക്ഷ രശ്മി സാമന്ത്, മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംസ്ഥാന കണ്‍വീനര്‍ ഒ. നിധീഷ് തുടങ്ങിയവര്‍ പ്രസംഗിക്കും.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നായി വിദ്യാര്‍ത്ഥി യുവജന നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
Discussion about this post