VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭക്തിയും സ്നേഹവും പടര്‍ത്തി ശ്രീകൃഷ്ണജയന്തി ശോഭായാത്ര : നഗരവീഥികള്‍ കയ്യടക്കി ഉണ്ണിക്കണ്ണന്മാരും ഗോപികമാരും

VSK Desk by VSK Desk
15 September, 2025
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: മഞ്ഞ പട്ടുടുത്ത് അരമണികിലുക്കി മയില്‍പ്പീലി ചൂടിയ ഉണ്ണിക്കണ്ണന്മാര്‍ ഭക്തിയും സ്നേഹവും പടര്‍ത്തി നഗരവീഥികള്‍ കയ്യടക്കി. പുണ്യപുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങള്‍, മുത്തുക്കുടയേന്തിയ യുവതികള്‍, ഭജനസംഘങ്ങള്‍ എന്നിവ അകമ്പടിയേകി. പിഞ്ചുബാലികാ ബാലന്മാര്‍ നിരനിരയായി ശ്രീകൃഷ്ണനാമ ജപങ്ങളുടെ അകമ്പടിയോടെ കൈകളില്‍ ഓടക്കുഴലുമായി നഗരവീഥികളില്‍ ബാലലീലകളുമായി ഓടിക്കളിച്ചു.ബാലഗോകുലമുയര്‍ത്തിയ ‘ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാവട്ടെ’ എന്ന ആഹ്വാനം അനന്തപുരി ഏറ്റെടുത്തു.

വൈകിട്ട് മൂന്നുമണിയോടെ 10 കേന്ദ്രങ്ങളില്‍ നിന്നും ചെറു ശോഭായാത്രകള്‍ പാളയം മഹാഗണപതി ക്ഷേത്രത്തിന് മുന്നില്‍ എത്തി സംഗമിച്ച് മഹാശോഭായാത്രയായി ഏഴ് മണിയോടെ പഴവങ്ങാടി ഗണപതിക്ഷേത്രമുന്നില്‍ മഹാ ആരതി സമര്‍പ്പിച്ച് അവസാനിച്ചു. തുടര്‍ന്ന് ആറ്റുകാല്‍ ദേവീ ക്ഷേത്രട്രസ്റ്റ് ഒരുക്കിയ അവല്‍പ്പൊതിയും ഉണ്ണിയപ്പവും പ്രസാദമായി ശോഭായാത്രയില്‍ പങ്കെടുത്ത ഉണ്ണിക്കണ്ണന്മാര്‍ക്കും ഗോപികമാര്‍ക്കും വിതരണം ചെയ്തു.

സംഗമ ശോഭായാത്ര അശ്വതി തിരുനാള്‍ ഗൗരി ലക്ഷിബായി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം ജനറല്‍ സെക്രട്ടറി ആര്‍ പ്രസന്നകുമാര്‍ ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്‍കി. ‘ ഓരോ ഗ്രാമവും ബാല്യത്തിന് തണലൊരുക്കണം. കളിയും കഥയും കാര്യവും ചേര്‍ന്ന സാംസ്‌കാരികപഠനത്തിനു സന്ദര്‍ഭമൊരുക്കണം. ഗീതയും ഗായത്രിയും യോഗയും പ്രകാശം പരത്തുന്ന പുലരികള്‍ ഉറപ്പാക്കണം. നാമജപം മുഴങ്ങുന്ന സന്ധ്യകള്‍ തിരിച്ചു വരണം. പ്രകൃതിയും സംസ്‌കൃതിയും പരിപാലിക്കപ്പെടണം. ദേശസ്നേഹവും പൗരബോധവും വികസിതമാവണം. അങ്ങനെ ഗ്രാമം ഒരുക്കുന്ന ഗോകുലത്തണലില്‍ ഓരോ ബാല്യവും സഫലമായിത്തീരണം’ പ്രസന്നകുമാര്‍ പറഞ്ഞു

മഹാനഗര്‍ രക്ഷാധികാരി പ്രൊഫ ടി എസ് രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെമ്പാടും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ശോഭായാത്രകള്‍ സംഘടിപ്പിച്ചു. പാറശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, ബാലരാമപുരം, നെടുമങ്ങാട്, പാലോട്, വെമ്പായം, പോത്തന്‍കോട്, വെഞ്ഞാറമൂട്, കല്ലറ, കിളിമാനൂര്‍, ആറ്റിങ്ങല്‍, വര്‍ക്കല തുടങ്ങിയ മേഖലകളിലെല്ലാം ഉണ്ണിക്കണ്ണന്മാരുടെ വേഷമണിഞ്ഞ നൂറുകണക്കിന് ബാലികാബാലന്മാരും അമ്മമാരും ഘോഷയാത്രകളില്‍ പങ്കെടുത്തു.

ജില്ലയിലെ പ്രധാന ശ്രീകൃഷ്ണക്ഷേത്രങ്ങളിലെല്ലാം അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെട്ടത്. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണക്ഷേത്രം, മലയിന്‍കീഴ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പേരൂര്‍ക്കട അമ്പലംമുക്ക് ശ്രീകൃഷ്ണ ക്ഷേത്രം, പിരപ്പന്‍കോട് ശ്രീകൃഷ്ണക്ഷേത്രം, ആറ്റിങ്ങല്‍ വീരകേരളപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം പ്രത്യേക പൂജകള്‍ നടന്നു.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭയാത്രകള്‍ നടന്നു.

ShareTweetSendShareShare

Latest from this Category

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies