തിരുവനന്തപുരം: ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിനു രജിസ്ട്രേഷൻ ആരംഭിച്ചു. ഗുരുനാഥരായി കേരള സർക്കാർ മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ, ന്യൂറോളജിസ്റ്റും, ശ്രീ ചിത്ര തിരുന്നാൾ മെഡിക്കൽ സെൻ്റർ സ്ട്രോക്ക് വിഭാഗം മേധാവിയുമായ പ്രൊഫ. ഡോ. ഷൈലജ പി.എൻ, വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ, കുസാറ്റ് മാനേജ്മെൻ്റ് വിഭാഗം മുൻ പ്രൊഫസറും, വിചാരകേന്ദ്രം അധ്യക്ഷനുമായ ഡോ. സി.വി. ജയമണി തുടങ്ങിയവർ കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകും.
ഒക്ടോബൻ 2 വിജയദശമി ദിനത്തിൽ രാവിലെ 8:30 മുതൽ 10:00 വരെയാണ് ചടങ്ങ്.
വേദി: സംസ്കൃതി ഭവൻ, ജി.പി.ഒ ലെയ്ൻ സ്റ്റാച്യു, തിരുവനന്തപുരം
രജിസ്ട്രേഷനായി വിളിക്കൂ : 98952 01496. 85473 47412
Discussion about this post