പന്തളം: പിണറായി ഭക്തരുടെ ആഗോള സംഗമമാണ് പമ്പയില്‍ നടന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന കാര്യാധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരി. പന്തളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്തജന സംഗമം എന്ന പേരില്‍ കോടികള്‍ മുടക്കി പമ്പയില്‍ സംഘടിപ്പിച്ച സംഗമം പൂര്‍ണ പരാജയമായിരുന്നു. ദേവസം ബോര്‍ഡ് ജീവനക്കാരെ ഭയപ്പെടുത്തി സംഗമത്തില്‍ എത്തിച്ചു. ഇവരൊഴിച്ചാല്‍ എത്ര ഭക്തജനങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു എന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ ഓഡിറ്റ് സമയബന്ധിതമായി ദേവസ്വം ബോര്‍ഡ് നടത്തുന്നില്ല. ശബരിമലയില്‍ കാണാതെ പോയ സ്വര്‍ണപാളി സംബന്ധിച്ച് ദുരൂഹതയുണ്ട്. അയ്യപ്പ സംഗമം എന്ന പേരില്‍ പമ്പയല്‍ നടന്നത് ദൈവനിഷേധവും ധര്‍മ്മവിരുദ്ധവുമായ പരിപാടിയാണ്. ശബരിമല ടൂറിസ്റ്റ് കേന്ദ്രമാക്കാനാണ് സര്‍ക്കാര്‍ നീക്കം. റെയില്‍വേ പാത, വിമാനത്താവളം എന്നിവ നടപ്പാക്കുന്ന രീതി നിഗൂഢത നിറഞ്ഞതാണ്. വിശ്വാസത്തെ കച്ചവടമാക്കാനുള്ള തന്ത്രമാണ് സര്‍ക്കാരിന്റേതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post