ഇടപ്പിള്ളി: അമൃതഭാരതീവിദ്യാപീഠത്തിന്റെ ആസ്ഥാനമായ എഴുത്തച്ഛൻ മണ്ഡപത്തിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭ ചടങ്ങ് നടന്നു. കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച ചടങ്ങിൽ ബാലഗോകുലം മാർഗ്ഗദർശിയും കേസരി മുൻ പത്രാധിപരുമായ എം. എ. കൃഷ്ണനും, സംസ്കൃതഭാഷാപണ്ഡിതനും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ. എസ്. രാധാകൃഷ്ണനും ചടങ്ങിൽ ആചാര്യസ്ഥാനം വഹിച്ചു. “വാക്കുകൾ പകരുന്നത് സ്നേഹവും രക്ഷയുമാണ്; മാതൃഭാഷയും ജന്മനാടും അമ്മയാണ് എന്ന സങ്കൽപ്പത്തോടെ ജീവിക്കുന്നവരാണ് ഭാരതീയരെന്ന് വിജയദശമി സന്ദേശത്തിൽ ഡോ. കെ. എസ്. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
ചടങ്ങുകളുടെ ഭാഗമായി അമൃതഭാരതീവിദ്യാപീഠം സത്സംഗസമിതിയും ബാലഗോകുലം ഇടപ്പിള്ളി നഗരവും സംയുക്തമായി നാമാർച്ചനയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു.
ബാലഗോകുലം സംസ്ഥാന കാര്യദർശി സി. അജിത്തും അമൃതഭാരതീവിദ്യാപീഠം പൊതുകാര്യദർശി കെ.ജി. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
Discussion about this post