ചെങ്ങന്നൂര്‍: അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് (എബിപിഎസ്എസ്പി) സംസ്ഥാന പ്രതിനിധി സമ്മേളനം 25, 26 തീയതികളില്‍ ചെങ്ങന്നൂര്‍ മാരുതി ഓഡിറ്റോറിയത്തില്‍.
25ന് രാവിലെ 10ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി. 26ന് രാവിലെ 10ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എബിപിഎസ്എസ്പി പ്രസിഡന്റ് റിട്ട. മേജര്‍ ജനറല്‍ ഡോ. പി. വിവേകാനന്ദന്‍ അധ്യക്ഷനാകും. റിട്ട. ലെഫ്. ജനറല്‍ എം. ഉണ്ണികൃഷ്ണന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തും.
ദേശീയ ജനറല്‍ സെക്രട്ടറി ബ്രിഗേഡിയര്‍ ഡി.എസ്. ത്രിപാഠി, ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍, സ്വാഗതസംഘം ചെയര്‍മാന്‍ ലെഫ്. ജനറല്‍ ഡോ. അജിത് നിലകണ്ഠന്‍, സൈന്യ മാതൃശക്തി പ്രസിഡന്റ് മേജര്‍ അമ്പിളി ലാല്‍ കൃഷ്ണ എന്നിവര്‍ സംസാരിക്കും. രാഷ്‌ട്രം അശോക്ചക്ര നല്‍കി ആദരിച്ച സൈനികര്‍, വീരനാരികള്‍, സമൂഹത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച പൂര്‍വ സൈനികര്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. സമാരോപില്‍ സംഘടന സെക്രട്ടറി കെ. സേതുമാധവന്‍ സംസാരിക്കും.
Discussion about this post