കൊച്ചി: വന്ദേഭാരത് ട്രെയിനില്‍ ദേശഭക്തി ഗാനങ്ങള്‍ ആലപിച്ച കുട്ടികള്‍ക്ക് എതിരെ കേസ് എടുക്കാനാണ് കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ തീരുമാനമെങ്കില്‍ വിടപറഞ്ഞ ഒ.എന്‍.വി. കുറുപ്പ്, വൈലോപ്പിള്ളി, വയലിനിസ്റ്റ് ബാലഭാസ്‌കര്‍ എന്നിവര്‍ക്ക് എതിരെയും കേസ് എടുക്കാന്‍ മന്ത്രിമാര്‍ മുന്നോട്ട് വരണമെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍. കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ഫാ. ആന്റണി ഇലഞ്ഞിമറ്റത്തിന്റെ ആര്‍എസ്എസ് – ഭാരതീയ സംസ്‌കൃതിയുടെ കാവല്‍സേന എന്ന പുസ്തകത്തിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മണ്ണ് പരമപവിത്രമാണെന്ന് പറയുന്നത് അപരാധമാണോ. കുഞ്ഞുങ്ങള്‍ക്കെതിരെയാണ് അവര്‍ കേസെടുക്കാന്‍ പോകുന്നത്. വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍ കാണിച്ചതെന്താണ്. മേശപ്പുറത്ത് കയറി നില്ക്കുകയും വിലപിടിച്ച വസ്തുക്കള്‍ തല്ലിത്തകര്‍ക്കുമായിരുന്നു. വന്ദേഭാരത് ട്രെയിനില്‍ ഇവര്‍ കയറുമോ? അദ്ദേഹം ചോദിച്ചു. കപട മതേതരത്വം എന്ന് ആദ്യമായി ഉപയോഗിച്ചത് ഫാ. ആന്റണി ഇലഞ്ഞിമറ്റമായിരുന്നു. 1951ലായിരുന്നു അത്. ഭാരതത്തിന്റെ കരുത്തിന്റെ കാവലാളെന്നാണ് ആ പുസ്തകത്തില്‍ ആര്‍എസ്എസിനെ വിശേഷിപ്പിച്ചത്.
കൃത്യമായ ഗവേഷണത്തിലൂടെയാണ് ഈ പുസ്തകം രചിച്ചത്. ആദ്ധ്യാത്മികതയില്‍ നിന്നും നേതാജിയില്‍ നിന്നും അകറ്റാനുള്ള ശ്രമമാണ് നെഹ്‌റുവിന്റേതെന്ന് അദ്ദേഹം തുറന്നു പറയുന്നുണ്ട്. അധികാരകൂട്ടമായി അധ:പതിച്ച കോണ്‍ഗ്രസിനും മാര്‍ക്‌സിസ്റ്റുകള്‍ക്കും ഭാവിയില്ലെന്ന് അന്നേ മനസിലാക്കിയിരുന്നു. ത്യാഗത്തിന്റെയും സേവനത്തിന്റെയും പ്രതീകമായിട്ടാണ് ആര്‍എസ്എസിനെ ഫാ. ആന്റണി ഇലഞ്ഞിക്കല്‍ വിശേഷിപ്പിച്ചത്. ആര്‍എസ്എസ് രാഷ്‌ട്രത്തിന്റെ സ്വത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്. സംഘത്തിന്റെ മഹത്വം മനസിലാക്കിയ ക്രാന്തദര്‍ശിയായിരുന്നു ഫാ. ആന്റണി ഇലഞ്ഞിക്കലെന്നും നന്ദകുമാര്‍ പറഞ്ഞു.
















Discussion about this post