ദേശീയ സേവാഭാരതി 2026 ലെ കലണ്ടർ പ്രകാശനം ചെയ്തു. സേവാഭാരതി സംസ്ഥാന കാര്യാലയം പരമേശ്വരീയത്തിൽ വച്ച് നടന്ന ചടങ്ങിൽ കല്യാൺ സിൽക്സ് എം.ഡി ടി.എസ്. പട്ടാഭിരാമൻ സേവാ കലണ്ടർ 2026 ന്റെ പ്രകാശനം നിർവഹിച്ചു. സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് പി. കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സേവാഭാരതി സംസ്ഥാന സെക്രട്ടറി കെ.സുരേഷ്കുമാർ സ്വാഗതവും സേവാഭാരതി തൃശ്ശൂർ ജില്ലാ അധ്യക്ഷൻ പി.എൻ. ഉണ്ണിരാജൻ ആശംസയും സേവാഭാരതി തിരുവനന്തപുരം ജില്ല ട്രഷറർ കെ.സി. ലതാദേവി നന്ദിയും രേഖപ്പെടുത്തി. സേവാഭാരതി സംസ്ഥാന – ജില്ലാ ഹെല്പ് ലൈൻ നമ്പറുകൾ, വിവിധ സേവനങ്ങളുടെ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് വർണ്ണശബളമായ സേവാ കലണ്ടർ 2026.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)




Discussion about this post