പാനൂർ: യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷനായിരിക്കെ സിപിഎം ആക്രമണകാരികളാൽ വധിക്കപ്പെട്ട സ്വർഗ്ഗീയ കെ ടി ജയകൃഷ്ണൻ മാസ്റ്ററുടെ 26-ാം ബലിദാന വാർഷികം ആചരിച്ചു. മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് പാനൂർ ശക്തി ദുർഗ്ഗം കാര്യാലയത്തിൽ അനുസ്മരണ സാംഘിക്കും നടന്നു.പുഷ്പാർച്ചനക്ക് എൻസിടി രാജഗോപാൽ, ജിരൺ പ്രസാദ്, കെ പ്രകാശൻ മാസ്റ്റർ, എൻ കെ നാണു മാസ്റ്റർ, ഒ. രാഗേഷ്, കെ. മഹേഷ്,കെ. രഞ്ചിത്ത്, ബി. ഗോപാലകൃഷ്ണൻ, പി. സത്യപ്രകാശ്, കെ സി വിഷ്ണു, ജി.കാശിനാഥ്, ബിജു എളക്കുഴി, കെ.ബി പ്രജിൽ, ഷിജിലാൽ ,വി.പി. ഷാജി, വരുൺ പ്രസാദ്,അഥീന ഭാരതി എന്നിവർ നേതൃത്വം നൽകി.
പാനൂർ ശക്തി ദുർഗ്ഗം കാര്യാലയത്തിൽ നടന്ന സാംഘിക്കാൻ രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത സമ്പർക്ക പ്രമുഖ് എൻസിടി രാജഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തി.



















Discussion about this post