തൃശൂര്‍ : വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് ജനുവരി 14 മുതല്‍ ഫെബ്രുവരി 14 വരെ യുവതീ യുവാക്കളെ സംഘടിപ്പിച്ച് ഹിന്ദു ഏകതാസമ്മേളനങ്ങള്‍ സംഘടിപ്പിക്കുവാന്‍ മാര്‍ഗദര്‍ശകമണ്ഡലത്തിന്റെ യോഗം തീരുമാനിച്ചു.
യുവാക്കള്‍ക്കായി ഭാരതീയ സംസ്‌കൃതിയെ സംബന്ധിച്ച വ്യത്യസ്ത മത്സരങ്ങള്‍ സംഘടിപ്പിക്കും. കൂടാതെ വര്‍ഷം മുഴുവന്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് വനവാസി – ഹരിജന്‍ ഉന്നതികളില്‍ സമ്പര്‍ക്കം നടത്തും. ഇതിനായി സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും സമിതികള്‍ രൂപീകരിക്കും. ശബരിമലയിലും മറ്റ് ക്ഷേത്രങ്ങളിലും നടക്കുന്ന സാമ്പത്തിക കൊള്ളയിലും ക്ഷേത്ര ഭൂമികള്‍ അന്യാധീനപ്പെടുന്നതിലും യോഗം ഉത്കണ്ഠ രേഖപ്പെടുത്തി.
ഒക്ടോബര്‍ ഏഴ് മുതല്‍ ഇരുപത്തൊന്ന് വരെ കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ മാര്‍ഗദര്‍ശകമണ്ഡലത്തിന്റെ നേതൃത്വത്തില്‍ സംന്യാസിമാര്‍ നയിച്ച ധര്‍മസന്ദേശയാത്രയുടെ അവലോകനവും നടന്നു.
തൃശൂര്‍ കൈപ്പറമ്പ് സൗത്ത് വൃന്ദാവന്‍ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ മാര്‍ഗദര്‍ശകമണ്ഡലം അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി സ്വാമി, പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ തുടങ്ങിയവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. മാര്‍ഗദര്‍ശകമണ്ഡലം ജനറല്‍ സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി വിഷയാവതരണം നടത്തി. സ്വാമി അധ്യാത്മാനന്ദ സരസ്വതി, വേദാമൃതാനന്ദ പുരി, സ്വാമി അയ്യപ്പദാസ്, കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍, ഹനുമത്പാദാനന്ദ സരസ്വതി, ഡോ. ധര്‍മാനന്ദസ്വാമികള്‍, സ്വാമി നന്ദാത്മജാനന്ദ, സ്വാമി വിശുദ്ധാനന്ദ പുരി, പൂര്‍ണാനന്ദ തീര്‍ത്ഥപാദര്‍, പ്രണവാനന്ദ സരസ്വതി, ദേവ ചൈതന്യാനന്ദ സരസ്വതി, ശുദ്ധവിഗ്രഹ സ്വരൂപ തീര്‍ത്ഥപാദര്‍, ആദിത്യ സ്വരൂപാനന്ദ, പ്രണവസ്വരൂപാനന്ദ, യോഗാനന്ദപുരി, പൂജാനന്ദ പുരി, വിഷ്ണുപ്രിയാനന്ദ പുരി, ശിവപ്രിയാനന്ദ സരസ്വതി, ചിന്മയീ തീര്‍ത്ഥ തുടങ്ങിയ സന്ന്യാസിമാരും ഹിന്ദു സംഘടനാ നേതാക്കളായ എ. ഗോപാലകൃഷ്ണന്‍, സി. ബാബു, ഉണ്ണി, ശ്രീകുമാര്‍, മോഹനന്‍ മേനോന്‍, പ്രദീപ് എന്നിവരും സംസാരിച്ചു.













Discussion about this post