കോഴിക്കോട്: കേരള വനവാസി വികാസ കേന്ദ്രത്തിന്റെ പുതിയ ആസ്ഥാന മന്ദിരത്തിന് കോഴിക്കോട് കോട്ടൂളിയില്‍ തറക്കല്ലിട്ടു. അഖില ഭാരതീയ വനവാസി കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ സത്യേന്ദ്ര സിംഗ്, ആര്‍എസ്എസ് ഉത്തരകേരള പ്രാന്തപ്രചാരക് ആ. വിനോദ് എന്നിവര്‍ ചേര്‍ന്നാണ് ഭാസ്‌കര്‍ റാവു സ്മാരക ഗോത്ര പഠനഗവേഷണ കേന്ദ്രമെന്ന കാര്യാലയത്തിന് തറക്കല്ലിട്ടത്.
ഭാരതത്തിലെമ്പാടുമുള്ള ഗോത്രമേഖലകളില്‍ വലിയ പരിവര്‍ത്തനമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് സത്യേന്ദ്ര സിങ് പറഞ്ഞു. വൈദേശികാശയങ്ങളുടെയും മതപരിവര്‍ത്തന ശ്രമങ്ങളുടെയും പിടിയിലമര്‍ന്ന പ്രദേശങ്ങള്‍ ദേശീയ ആശയങ്ങളുടെ സ്വാധീനത്തിലായിരിക്കുന്നു. സാംസ്‌കാരികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ശാക്തീകരണത്തിലൂടെ തങ്ങളുടെ തനിമ നിലനിര്‍ത്താന്‍ ഗോത്രസമൂഹത്തിന് കഴിയുന്നു. ഭിന്നിപ്പിക്കുന്നതല്ല ഒന്നിപ്പിക്കുന്ന പ്രവര്‍ത്തനം വഴിയാണ് ഈ പരിവര്‍ത്തനം. സമൂഹം തന്റെ സ്വന്തമാണെന്ന ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരിലൂടെ വനവാസി മേഖലയ്‌ക്ക് പുതിയ നേതൃത്വമുണ്ടാകുന്നു. തെറ്റായ ചരിത്രങ്ങള്‍ക്ക് പകരം ശരിയായ ചരിത്ര പഠനങ്ങള്‍ ഉണ്ടാവുന്നു. ഈ മുന്നേറ്റത്തിന് കരുത്തു പകരുന്നതായിരിക്കണം പുതിയ ആസ്ഥാന മന്ദിരമെന്ന് അദ്ദേഹം പറഞ്ഞു.
വനവാസി വികാസ കേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി എം. നാരായണന്‍ പ്രസംഗം പരിഭാഷപ്പെടുത്തി. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്തപ്രചാരക് ആ. വിനോദ് ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. വനവാസി വികാസ കേന്ദ്രം സംസ്ഥാന പ്രസിഡന്റ് എം.പി. ജയദീപ് അധ്യക്ഷത വഹിച്ചു.
അഖില ഭാരതീയ മാര്‍ഗദര്‍ശക് സോമയാജലു, ഗോത്രാചാര്യന്‍ രാമസ്വാമി, കോട്ടത്തറ ഊരുമൂപ്പന്‍ പളനി സ്വാമി, കെ.സി. പൈതല്‍, എം. നാരായണന്‍, ഡോ. എന്‍.ആര്‍. മധു, അഡ്വ. കെ.പി. പ്രകാശ് ബാബു, കെ.പി. വസന്തരാജ്, എം. ബാലകൃഷ്ണന്‍, പി. പീതാംബരന്‍, അഡ്വ. അരുണ്‍ ജോഷി, പി. ബാലഗോപാല്‍, കെ. ഷൈനു, കെ.കെ. അമല്‍ മനോജ് എന്നിവര്‍ പങ്കെടുത്തു. ടി.വി. ശ്രീധരന്‍ സ്വാഗതവും കെ. കൃഷ്ണകുമാര്‍ നന്ദിയും പറഞ്ഞു.


















Discussion about this post