തിരുവനന്തപുരം: ഭിന്നശേഷി അവകാശ ലംഘനങ്ങള്‍ക്കെതിരെ സെക്രട്ടേറിയറ്റിനു മുമ്പില്‍ സക്ഷമ പ്രതിഷേധ ധര്‍ണ നടത്തി. ഭിന്നശേഷി ശാക്തീകരണ ദിനത്തോടനുബന്ധിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്.
സക്ഷമ സംസ്ഥാന സംഘടനാ സെക്രട്ടറി പി. സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷി അവകാശ സംരക്ഷണ നിയമം നിലവില്‍ വന്ന് വര്‍ഷങ്ങളായിട്ടും നിയമം വ്യവസ്ഥ ചെയുന്ന അവകാശങ്ങള്‍ സംസ്ഥാനത്ത് നടപ്പിലാകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. ഭിന്നശേഷി അവകാശ സംരക്ഷണ നിയമം പഠന വിഷയമാക്കി, സമൂഹത്തില്‍ അവബോധം വളര്‍ത്തിയാലേ ഭിന്നശേഷി സൗഹൃദ സമൂഹം എന്ന ആശയം നടപ്പിലാകുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
സക്ഷമ സംസ്ഥാന ഉപാധ്യക്ഷന്‍ രഘുനാഥന്‍ നായര്‍ അധ്യക്ഷനായ ധര്‍ണയില്‍ തിരുവനന്തപുരം താലൂക്ക് മഹിളാ പ്രമുഖ് ലേഖ സ്വാഗതവും, ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍, ജില്ലാ മഹിളാ പ്രമുഖ് ലേഖ എന്നിവര്‍ ആശംസയും, ജില്ലാ കമ്മിറ്റി അംഗം സുമോദ് നന്ദിയും അറിയിച്ചു. നിരവധി ഭിന്നശേഷിക്കാരും, സക്ഷമ സംസ്ഥാന, ജില്ലാ പ്രവര്‍ത്തകരും ധര്‍ണയില്‍ പങ്കെടുത്തു.
















Discussion about this post