കൊച്ചി: സക്ഷമയുടെ ദിവ്യാംഗമിത്രം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു. തൃപ്പൂണിത്തുറയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സമിതി അംഗം മിനി രാജേന്ദ്രത്തില്‍ നിന്നും ദിവ്യാംഗമിത്രം അംഗത്വം സുരേഷ്‌ഗോപി സ്വീകരിച്ചു. വിവിധ ജില്ലകളിലായി സമൂഹത്തിലെ പ്രമുഖ വ്യക്തികള്‍ ദിവ്യാംഗമിത്രം അംഗത്വം സ്വീകരിച്ചു.
ദിവ്യാംഗ സഹോദരങ്ങളുടെ പുനരധിവാസവും സ്വാശ്രയത്വവും ലക്ഷ്യംവച്ചുകൊണ്ട് വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ സക്ഷമ ഏറ്റെടുത്തു നടത്തിവരുന്നു.
നേത്രദാന പ്രവര്‍ത്തനങ്ങളിലൂടെ ഓരോ വര്‍ഷവും നിരവധിയാളുകളാണ് കാഴ്ചയുടെ ലോകത്തേക്ക് എത്തിച്ചേരുന്നത്. ഭിന്നശേഷിക്കാര്‍ക്ക് സഹായകമാകുന്ന വീല്‍ചെയര്‍, മുച്ചക്രവാഹനം, പ്രതിമാസ പെന്‍ഷന്‍, വിവിധയിനം തെറാപ്പികള്‍, ഭവനനിര്‍മാണം തുടങ്ങി നിരവധി ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ സക്ഷമ നിര്‍വഹിക്കുന്നു.
കണ്ണൂരിലെ സ്വാസ്ഥ്യ തെറാപ്പി സെന്റര്‍, തിരുവനന്തപുരത്തെ ധീമഹി ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, തലശ്ശേരിയിലെ ഹരിതം ഹോര്‍ട്ടികള്‍ച്ചര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, കോഴിക്കോട് പന്തീരാംകാവില്‍ പ്രവര്‍ത്തിക്കുന്ന സമദൃഷ്ടിഭവന്‍, പാലക്കാട്ട് കാഴ്ചപരിമിതര്‍ക്കായുള്ള ആജീവനാന്ത സംരക്ഷണ കേന്ദ്രമായ കൃഷ്ണജ്യോതി തുടങ്ങി സ്ഥിരസേവന സ്ഥാപനങ്ങളും സക്ഷമ നടത്തിവരുന്നു.
ഭിന്നശേഷിക്കാര്‍ക്കായി പൂര്‍ണമായും സൗജന്യമായി സേവനം നല്‍കുന്നതിലേക്ക് വലിയ തുകയാണ് സക്ഷമ ഓരോ വര്‍ഷവും ചെലവഴിച്ചുവരുന്നത്.
ഭിന്നശേഷിത്വവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ആലുവയില്‍ സക്ഷമ റിസര്‍ച്ച് സെന്റര്‍, കോട്ടയം കോത്തലയില്‍ ബൗദ്ധിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടികള്‍ക്കായി ആജീവനാന്ത സംരക്ഷണകേന്ദ്രം എന്നീ പ്രോജക്ടുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരുന്നു.
ഒന്നര മാസത്തെ സേവാനിധി സമാഹരണത്തിന്റെ ഭാഗമായി എല്ലാ താലൂക്കുകളിലും സമൂഹത്തിലെ പ്രമുഖ വ്യക്തികളെ ഉള്‍ക്കൊള്ളിച്ച് ദിവ്യാംഗമിത്രം സദസുകള്‍ സംഘടിപ്പിക്കുമെന്ന് സക്ഷമ സംസ്ഥാന പ്രസിഡന്റ് ഡോ. ബാലചന്ദ്രന്‍ മന്നത്ത് പറഞ്ഞു.
സാമൂഹികവും സാമ്പത്തികവുമായി പാര്‍ശ്വവത്കരിക്കപ്പെട്ട ദിവ്യാംഗര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തിവരുന്ന ഈ ഉദ്യമത്തില്‍ സേവാസമര്‍പ്പണം ചെയ്യുവാന്‍ മുഴുവന്‍ മനുഷ്യസ്‌നേഹികളും മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.















Discussion about this post