കൊച്ചി: മറന്നുപോയ ഭാരതീയ വിജ്ഞാന സമ്പ്രദായത്തെ ഓർമിപ്പിക്കാനും ബോധപൂർവമുള്ള പുനർവായനയ്ക്കുമാണ് ധരംപാലിൻ്റെ മനോഹരവൃക്ഷം ശ്രമിച്ചത് എന്ന് ഡോ. എംവി. നടേശൻ അഭിപ്രായപ്പെട്ടു. ഭാരതീയതയെ മറന്ന വിദ്യാഭ്യാസ പദ്ധതിയിലൂടെ പഠിച്ചിറങ്ങുന്നവർക്ക് സമൂഹത്തിന് വേണ്ടി ഒന്നും സംഭാവന ചെയ്യാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച പുസ്തക ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത ഗാന്ധിയൻ ധരംപാലിൻ്റെ മനോഹരവൃക്ഷം എന്ന പുസ്തകമാണ് ചർച്ചയായത്.
ബ്രിട്ടീഷ് ഭരണ കാലത്ത് ഭാരതത്തിൽ എല്ലാ മേഖലയിലും കോളനിവൽക്കരണം ബാധിച്ചിരുന്നതായി പരിപാടിയിൽ അധ്യക്ഷത വഹിച്ച എം വി. ബെന്നി പറഞ്ഞു.മതരംഗത്ത് പോലും മേൽക്കോയ്മാ മനോഭാവം സൃഷ്ടിക്കപ്പെട്ടു. ഭാരതീയ മതങ്ങളെ പാഗൺ മതങ്ങളായാണ് വിലയിരുത്തിയത് . സാഹിത്യ സാംസ്കാരിക മേഖലയിലും ഇത് ബാധിച്ചിരുന്നു. മഹാകാവ്യങ്ങൾ, ആട്ടകഥകൾ തുടങ്ങിയ ഭാരതീയ സമീപനങ്ങൾ പൂർണ്ണമായും രണ്ടാംകിടയായി കണ്ടു. ബ്രിട്ടീഷ് സമീപനങ്ങൾക്ക് മുൻതൂക്കം ഉണ്ടായി. അവഇന്നും തുടരുന്നുണ്ട്. മലയാള നോവൽ സാഹിത്യത്തിൽ ” ഇന്ദുലേഖ” കോളോണിയൽ മനോഭാവം പേറുന്ന കൃതിയാണ്. സി.വി. രാമൻപിള്ളയുടെ കൃതികൾ ഭാരതീയ സമീപനമാണ്. എന്നാൽ കൊളോണിയൽ മനോഭാവക്കാർക്ക് പ്രിയം “ഇന്ദുലേഖ” ആണ്. സ്വത്വം വിണ്ടെടുക്കാൻഇത്തരം സമീപനങ്ങൾ മാറണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലക്ഷ്മീ ബായ് ധർമപ്രകാശൻ ട്രസ്റ്റ് ചെയർമാൻ എം. മോഹനൻ ധരംപാൽ സാഹിത്യ പരിചയം നടത്തി. സഹകാർ ഭാരതി ഹാളിൽ നടന്ന പരിപാടിയിൽ പുസ്തകചർച്ച കൺവീനർ ആർ. രാജീവ് സ്വാഗതവും അഡ്വ. ജയന്ത് നന്ദിയും പറഞ്ഞു.ദേശീയ വിദ്യാഭ്യാസ നയത്തെക്കുറിച്ചും പരിപാടിയിൽ ചർച്ച നടന്നു.
















Discussion about this post