കൊച്ചി: സംഘ ശതാബ്ദി യുവ കാര്യക്രമങ്ങളുടെ മുന്നൊരുക്കത്തിൻ്റെ ഭാഗമായി ബോൾഗാട്ടി കായലിൽ നാളെ ഘോഷ് പ്രദർശനം ഒരുക്കും. ആർഎസ്എസ് കൊച്ചി മഹാനഗരത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘യുവ സാംഘിക്കിൻ്റെ ഭാഗമായാണിത്. പ്രത്യേകം തയാറാക്കിയ ചങ്ങാടത്തിൽ വൈകിട്ട് 4 നാണ് ഘോഷ് , കളരിപ്പയറ്റ് പ്രദർശനം. ചെമ്പിൽ അരയൻ സ്മൃതിദിനത്തിന്റെയും സ്വാമി വിവേകാനന്ദ ജയന്തിയുടെയും ധീരസ്മൃതികൾ യുവാക്കളിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.















Discussion about this post