പാലക്കാട് : ആർഎസ്എസിന്റെ നൂറാം വർഷം ആഘോഷമായിട്ടല്ല സംഘം കാണുന്നത്. മറിച്ച് സമാജവുമായി ഇഴുകിച്ചേരുന്ന ഒരു അവസ്ഥ ഉണ്ടാവണം എന്നാണ് സംഘം ആഗ്രഹിക്കുന്നതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ . അതിലേക്കുള്ള പ്രയാണത്തിലാണ് സംഘമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാലക്കാട് കർണകി യമ്മൻ ഹയർ സെക്കൻഡറി സ്കൂൾ വജ്രജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു ഗവർണർ.
ആർഎസ്എസും സമൂഹവും രണ്ടല്ല. നമ്മുടെ സംസ്കാരവും പാരമ്പര്യവും ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ആർഎസ്എസ് . സമൂഹവും ആർഎസ്എസും ഒന്നാണെന്ന് എല്ലാവരും പറയുന്ന ഒരു സമയം വരണം. അതാണ് ആർഎസ്എസിന്റെ ലക്ഷ്യം.
കൂടുതൽ മനോബലത്തോടെ, ശക്തിയോടെ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷ്യം നേടാനുള്ള പ്രവർത്തനം നടത്തുകയാണ് വേണ്ടത്. ഇതിനുവേണ്ടി ഒരുപാട് സാമൂഹിക സാംസ്കാരിക സംഘടനകളായി സംഘം രാജ്യത്തുടനീളം വ്യാപിച്ചിരിക്കുകയാണ്. ഇതിൽ ഏറെ പ്രധാനപ്പെട്ടത് വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിലൂടെ നമ്മുടെ സംസ്കാരവും പാരമ്പര്യവും പ്രചരിപ്പിക്കാനാവുമെന്നും ഇതിൽ അദ്ധ്യാപകർക്ക് വലിയ പങ്കാണ് ഉള്ളതെന്നും ഗവർണർ പറഞ്ഞു.
താൻ ഒരു ചെറിയ കാര്യകർത്താവ് മാത്രമാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.
















Discussion about this post