കൊച്ചി: മാതൃഭാഷയാണ് സര്‍വോത്തമമെന്നും എല്ലാവരും മാതൃഭാഷയ്‌ക്ക് പ്രാധാന്യം നല്‍കണമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക്ക് സ്‌കൂളിന്റെ 46-ാം വാര്‍ഷികാഘോഷമായ ‘ധര്‍മായനം’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഇംഗ്ലിഷ് നന്നായി കൈകാര്യം ചെയ്യാന്‍ അറിയില്ല എന്നതില്‍ ഖേദം വേണ്ട. ആ ഭാഷ മറ്റൊരാള്‍ക്ക് മനസിലാവുന്ന വിധം കൈകാര്യ ചെയ്യുന്നതാണ് പ്രധാനം. ഭാഷയും സംസ്‌കാരവും ഏറെ പ്രധാനപ്പെട്ടതാണ്. ഇവയുടെയും പ്രധാന്യം പകര്‍ന്നു നല്‍കുന്നതില്‍ വിദ്യാഭ്യാസം വലിയ പങ്ക് വഹിക്കുന്നു. വിദ്യാഭ്യാസം രാജ്യത്തിന്റെ വളര്‍ച്ചയ്‌ക്കാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
മികച്ച നേട്ടങ്ങള്‍ കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഗവര്‍ണര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. രാഷ്‌ട്ര ധര്‍മ്മ പരിഷത്ത് പ്രസിഡന്റ് പി. കുട്ടികൃഷ്ണന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡിന്റോ കെ.പി. വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സ്‌കൂള്‍ ഹെഡ് ബോയ് ദേവനന്ദന്‍ മനോജ്, ഹെഡ് ഗേള്‍സ് ദേവിക എ. നായര്‍ എന്നിവര്‍ സംസാരിച്ചു. രാഷ്‌ട്ര ധര്‍മ പരിഷത്ത് സെക്രട്ടറി ലക്ഷ്മി നാരായണന്‍, വൈസ് പ്രിന്‍സിപ്പല്‍ ദീപ കെ. നായര്‍, പ്രധാനാദ്ധ്യാപിക സന്ധ്യ ശ്രീകുമാര്‍, സ്‌കൂള്‍ മാനേജര്‍ ആനന്ദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.
















Discussion about this post