പാലക്കാട്: തപസ്യ സുവര്‍ണജൂബിലി രാജ്യാന്തര സംഗീതോത്സവം നാളെ മുതല്‍ 20വരെ പാലക്കാട് വടക്കന്തറ അശ്വതി കല്ല്യാണമണ്ഡപത്തില്‍. നാളെ വൈകിട്ട് 4.30ന് കേന്ദ്ര സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് അധ്യക്ഷത വഹിക്കും. വി.കെ. ശ്രീകണ്ഠന്‍ എംപി, സന്‍സ്‌കാര്‍ ഭാരതി ദേശീയ അധ്യക്ഷന്‍ ഡോ.മൈസൂര്‍ മഞ്ജുനാഥ്, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍.സഞ്ജയന്‍,സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, പാലക്കാട് നഗരസഭ ചെയര്‍മാന്‍ പി.സ്മിതേഷ് തുടങ്ങിയവര്‍ പങ്കെടുക്കും. ഇരുപത് വരെയുള്ള ദിവസങ്ങളില്‍ പഞ്ചരത്‌ന കീര്‍ത്തനാലാപനം, സംഗീതകചേരി, ജുഗല്‍ബന്ദി, സെമിനാര്‍, ശില്പശാല, സംഗീത സമ്മേളനം, ആദരണസഭ എന്നിവ ഉണ്ടായിരിക്കും. കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍ സംഗീതജ്ഞര്‍, ദേശീയ- അന്തര്‍ദേശീയ കലാകാരന്മാര്‍ പങ്കെടുക്കും.
നാളെ രാവിലെ 10ന് ഗണേശാമൃതം, ദിവ്യനാമകീര്‍ത്തനം, കാമാക്ഷി നവാവരണകൃതികള്‍, തുടര്‍ന്ന് പഞ്ചരത്‌ന കീര്‍ത്തനാലാപനം എന്നിവയോടെ തുടക്കമാകും. വൈകിട്ട് 4.30ന് ഉദ്ഘാടനത്തിന് ശേഷം ഹിന്ദുസ്ഥാനി കര്‍ണാടിക് ജുഗല്‍ബന്ദി അരങ്ങേറും. 18ന് സെമിനാര്‍ നവാവരണകൃതികള്‍, സംഗീതകച്ചേരി, 19ന് സിംബോസിയം, പ്രഭാഷണം, ശില്പശാല, ചെമ്പൈ ഭാഗവതര്‍ക്ക് സ്മരണാഞ്ജലി, സംഗീതകച്ചേരി, കഥകളി പദകച്ചേരി, 20ന് സെമിനാര്‍ എന്നിവ ഉണ്ടായിരിക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനത്തില്‍ ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ സുവര്‍ണജയന്തി സന്ദേശം നല്‍കും. സന്‍സ്‌കാര്‍ ഭാരതി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി അഭിജിത്ത് ഗോഖലെ, ദേശീയ അധ്യക്ഷന്‍ മൈസൂര്‍ മഞ്ജുനാഥ്, ദേശീയ ജനറല്‍സെക്രട്ടറി പണ്ഡിറ്റ് ഡോ. അശ്വിന്‍ മഹേഷ് ഡാല്‍വി എന്നിവര്‍ പങ്കെടുക്കും.
തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി.ജി ഹരിദാസ്, ജനറല്‍ സെക്രട്ടറി കെ.ടി. രാമചന്ദ്രന്‍, സംഘാടക സമിതി കണ്‍വീനര്‍ വി.എസ്. മുരളീധരന്‍, സംയോജകന്‍ കെ.വി. രാജീവ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടത്തു.
















Discussion about this post