തിരുവല്ല: ഛത്രപതി ശിവജിയുടെ പോരാട്ട വീര്യം ഇനി അരങ്ങില്‍ തകര്‍ത്താടും. ഡോ. മധു മീനച്ചിലിന്റെ രചനയില്‍ നൃത്തനാടകം ‘ശിവനേരിയിലെ സിംഹ ഗര്‍ജ്ജനം’ അരങ്ങിലെത്തി. തിരുവല്ല ബാലികാമഠം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രഥമ പ്രദര്‍ശനം ഏറെ ശ്രദ്ധേയമായിരുന്നു. മറാത്ത ഇതിഹാസ ഏടുകളിലെ സമാനതകളില്ലാത്ത ധീരതയുടേയും രാഷ്‌ട്രതന്ത്രജ്ഞതയുടേയും ആവിഷ്‌കാരം സാങ്കേതിക തികവോടെയാണ് വേദിയിലെത്തിച്ചിരിക്കുന്നത്. പ്രശസ്ത നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രജ്ഞാപ്രവാഹ് ദേശീയസംയോജകന്‍ ജെ. നന്ദകുമാര്‍ മുഖ്യാതിഥിയായി. ഇടയ്‌ക്ക കലാകാരനും അമൃതകല രക്ഷാധികാരിയുമായ വിനു കണ്ണഞ്ചിറ അദ്ധ്യക്ഷനായി. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, പ്രിന്റര്‍ ആന്‍ഡ് പബ്ലീഷര്‍ കെ.ആര്‍. പ്രതാപചന്ദ്രവര്‍മ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഗണേഷ് പ്രഭു ആണ് സംവിധാനം. ശിവകുമാര്‍ അമൃതകല നിര്‍മ്മിച്ച നൃത്തനാടകം അമൃതകല ക്രിയേഷന്‍ ആണ് അരങ്ങിലെത്തിക്കുന്നത്.
















Discussion about this post