പാലക്കാട്: തപസ്യ സുവര്‍ണ ജൂബിലി രാജ്യാന്തര സംഗീതോത്സവത്തിന്റെ രണ്ടാംദിനം മുത്തുസ്വാമി ദീക്ഷിതര്‍ക്കുള്ള ഗാനാഞ്ജലിയായി. മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വടക്കന്ത അശ്വതി കല്യാണമണ്ഡപത്തില്‍ പ്രത്യേക സെമിനാറുകള്‍ നടന്നു.
പാലക്കാട് ഗവ. വിക്ടോറിയ കോളജ് അസി. പ്രൊഫ. ഡോ. ദിവ്യ തുളസി ഭാരതീയ സംഗീതത്തിന് ദീക്ഷിതരുടെ സംഭാവനകള്‍ എന്ന വിഷയം അവതരിപ്പിച്ചു. തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് അധ്യക്ഷത വഹിച്ചു. നവാവരണ കൃതികള്‍- അവലോകനത്തില്‍ കൊല്ലം എസ്എന്‍ കോളജ് റിട്ട. പ്രൊഫ. ഡോ.ഭാവന രാധാകൃഷ്ണന്‍ സംസാരിച്ചു. റെയില്‍വേ എഡിആര്‍എം എസ്. ജയകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.
തുടര്‍ന്ന് താമരക്കോട് ഗോവിന്ദന്‍ നമ്പൂതിരി ‘നവാവരണ കൃതികള്‍ ‘ ആലപിച്ചു. തിരുവനന്തപുരം സ്വാതിതിരുനാള്‍ റിട്ട. പ്രൊഫ. എം.എന്‍. സാവിത്രിയും, വി. സിതാരയും ദീക്ഷിതര്‍ കൃതികളിലെ ആലങ്കാരിക ഘടകങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. എന്‍. ശൈലരാജ്, ആര്‍. പ്രസാദ് സംസാരിച്ചു.
തുടര്‍ന്ന് പ്രശസ്ത മൃദംഗ വിദ്വാന്‍ പാലക്കാട് ടി.ആര്‍. രാജാമണി, ആലുവ പ്രവീണ്‍, ആലപ്പുഴ രാജ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച മിശ്രലയപ്രവാഹം മൃദംഗ കച്ചേരി ആസ്വാദകരെ കോരിത്തരിപ്പിച്ചു. തുടര്‍ന്ന ആര്യദത്ത, പ്രിയദത്ത എന്നിവരുടെ വയലിന്‍ കച്ചേരി, വിഷ്ണുദേവ് നമ്പൂതിരിയുടെ സംഗീതകച്ചേരി എന്നിവയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ 10ന് രാഗസുധാരസം സിമ്പോസിയം, ചെമ്പൈ ഭാഗവതര്‍ക്ക് സ്മരണാഞ്ജലി, തുടര്‍ന്ന് മാതംഗി സത്യമൂര്‍ത്തിയുടെ സംഗീത കച്ചേരി, രണ്ട് മണിക്ക് ഭാവയാമി രഘുരാമം ശില്പശാല, കദകളിപ്പദ കച്ചേരി, ഏഴിന് നാദസാധന എന്നിവയുണ്ടായിരിക്കും.

















Discussion about this post