തിരുവനന്തപുരം: സ്വദേശി ജാഗരണ്‍ മഞ്ച് കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ 13ന് കാസര്‍കോട് നിന്നാരംഭിച്ച സ്വദേശി സങ്കല്‍പ്പ് യാത്ര ഇന്നലെ തിരുവനന്തപുരത്ത് സമാപിച്ചു. പ്രസ്‌ക്ലബില്‍ നടന്ന സമാപന സമ്മേളനം സ്വദേശി ജാഗരണ്‍ മഞ്ച് കണ്‍വീനര്‍ സി. എ. സുന്ദരം ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഭാരതത്തില്‍ സ്വദേശി ഉത്പന്നങ്ങള്‍ക്ക് വലിയ രീതിയില്‍ സ്വീകാര്യത ലഭിച്ചതായി സുന്ദരം പറഞ്ഞു. ഉത്സവ സീസണില്‍ സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങാന്‍ എല്ലാവരും ശ്രമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തതില്‍ വലിയ രീതിയിലുള്ള മുന്നേറ്റമാണ് ഉണ്ടായത്.
നാം ഒരോരുത്തരും സ്വദേശി ഉത്പന്നങ്ങള്‍ വാങ്ങുന്നതിലും വില്‍ക്കുന്നതിലും അഭിമാനം കൊള്ളണം. വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സ്വാശ്രയത്വം സ്വീകരിക്കണമെന്നും ഭാരതത്തില്‍ നിര്‍മിച്ച ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വദേശി ജാഗരണ്‍ മഞ്ച് ക്ഷേത്രീയ വിചാര്‍ പ്രമുഖ് രഞ്ജിത്ത് കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. സിസാ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ് കുമാര്‍, സ്വദേശി ജാഗരണ്‍ മഞ്ച് പരിസ്ഥിതി സെല്‍ കണ്‍വീനര്‍ ദീപക് ശര്‍മ്മ, കൊല്ലം ജില്ലാ സംയോജക് എസ്. ആര്‍. സജീവ്, കോട്ടയം ജില്ലാ സംയോജക് രമേശ് കുമാര്‍ ചെങ്കിലത്ത, സങ്കല്‍പ് യാത്ര ക്യാപ്റ്റന്‍ ഡോ. അനില്‍ പിള്ള, മഹിളാ പ്രമുഖ് കേണല്‍ പൊന്നമ്മ ഗോപിനാഥ്, തുടങ്ങിയവര്‍ സംസാരിച്ചു.

















Discussion about this post