തിരുവനന്തപുരം: ആരുമില്ലാതിരുന്ന സമയത്ത് ശബരിമലയില്‍ നിന്ന് സ്വര്‍ണം കടത്തിക്കൊണ്ടുപോയതല്ലെന്നും സാധാരണ വ്യക്തികള്‍ക്ക് സാധിക്കുന്നതല്ല അതെന്നും ശബരിമല കര്‍മ സമിതി ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികല ടീച്ചര്‍. ശബരിമല സ്വര്‍ണക്കൊള്ള അന്വേഷണം സിബിഐക്ക് വിടണമെന്നും ദേവസ്വം ഭരണം സര്‍ക്കാര്‍ വിട്ടൊഴിയണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് നടയില്‍ ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച ധര്‍ണയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ശശികല ടീച്ചര്‍.
സ്വര്‍ണം കൊണ്ടുപോകണമെങ്കില്‍ ഭരണകൂടത്തിന്റെയും രാഷ്‌ട്രീയ നേതൃത്വത്തിന്റെയും ശക്തമായ പിന്തുണയില്ലാതെ സാധ്യമല്ല. പുറത്തുവരുന്നത് നിസാരകാര്യങ്ങളല്ല. നാളുകളായി തുടരുന്ന അന്വേഷണത്തിന്റെ ഒരു വിവരവും ഭക്തര്‍ക്ക് അറിയാന്‍ സാധിക്കുന്നില്ല. അതിനാല്‍ അന്വേഷണം സിബിഐക്ക് വിടണമെന്നും എത്രയും വേഗം അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ശശികല ടീച്ചര്‍ ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണത്തെ സംബന്ധിച്ചുള്ള വാദഗതികള്‍ നടക്കുന്നത് വളരെ കൗതുകമാണെന്ന് സമാപന പ്രസംഗത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു പറഞ്ഞു. അന്വേഷണ സംഘത്തിലേക്ക് പുതുതായിട്ട് കൊണ്ടുവന്ന രണ്ടുപേര്‍ സിപിഎമ്മിന്റെ ഫ്രാക്ഷനില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥരാണ്.
അന്വേഷണം തുടക്കം മുതല്‍ തന്നെ സംശയാസ്പദമായ രീതിയില്‍ പോയി എന്നുള്ള ആക്ഷേപം ഹിന്ദു സംഘടനകള്‍ക്ക് ഇന്നുണ്ടായതല്ല. തുടക്കം മുതല്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്നതാണ്. ഈ അന്വേഷണ സംഘത്തിന് ചില പരിമിതികളുണ്ട്, ചില നിയന്ത്രണങ്ങളുണ്ട്, രാഷ്‌ട്രീയമായ ചില സമ്മര്‍ദങ്ങള്‍ക്ക് വിധേയമായിട്ടാണ് ഈ അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നതെന്നും ആര്‍.വി. ബാബു പറഞ്ഞു.
ശബരിമല കര്‍മസമിതി ദേശീയ ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍, വിവിധ സംഘടനകളെ പ്രതീനിധീകരിച്ച്, മുല്ലപ്പിള്ളി കൃഷ്ണന്‍ നമ്പൂതിരി, വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, പീതാംബരന്‍, ശ്രീകുമാര്‍, നാരായണന്‍, മണി എസ്. തിരുവല്ല, ഡോ. രാധാകൃഷ്ണന്‍, ജഗതി രാജന്‍, പി.ബി. കരുണദാസ്, എ.കെ. വിജയനാഥ്, ഡോ. കൃഷ്ണന്‍, കെ. കൃഷ്ണകുമാര്‍, വി.എന്‍. സോമന്‍, തഴവ സഹദേവന്‍, പി.കെ. ഗോപിനാഥ്, രാമകൃഷ്ണന്‍ വാഴുന്നോടി എന്നിവര്‍ സംസാരിച്ചു.














Discussion about this post