കൊച്ചി : വന്ദേമാതരം എന്ന ദേശീയ ഗാനത്തിൻ്റെ 150-ാം വാർഷിക ആഘോഷത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. തപസ്യ, ഭാരത് വികാസ് പരിഷത്, ഭാരതീയ വിചാരകേന്ദ്രം, ബാലഗോകുലം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ വന്ദേമാതരം സാർദ്ധശതി ആഘോഷ സമിതി എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. 2026 ജനുവരി 30 മുതൽ ഫെബ്രുവരി 2 വരെയാണ് ആഘോഷ പരിപാടികൾ. തൃപ്പൂണിത്തുറ നഗരസഭാ അദ്ധ്യക്ഷൻ അഡ്വ. പി.എൽ. ബാബു, ഉപാദ്ധ്യക്ഷ രാധിക വർമ്മ, എൽ.ആർ.പോറ്റി എന്നിവർ രക്ഷാധികാരിമാരും എം.ആർ.എസ്. മേനോൻ അദ്ധ്യക്ഷനും ഡോ. ശിവശങ്കരൻ, രാജലക്ഷ്മി, എം.ഡി. ജയന്തൻ നമ്പൂതിരിപ്പാട്, എന്നിവർ ഉപാദ്ധ്യക്ഷന്മാരും മോഹൻ കുമാർ കെ. പൊതു കാര്യദർശിയും സതീശ് ബാബു, മനോജ് മോഹൻ എന്നിവർ സഹകാര്യദർശിമാരുമാണ്. കൃഷ്ണനാഥ് വെങ്കടരാമൻ ഖജാൻജിയും വിവേകാനന്ദൻ സഹഖജാൻജിയുമാണ്. പരിപാടികളുടെ സംയോജകനായി അഡ്വ.രഞ്ജിനി സുരേഷായിരിക്കും.
ജനുവരി 30-ാം തീയിതി സ്കൂൾ കുട്ടികൾക്കായി വന്ദേമാതരം ഗാനാലാപന മത്സരമുണ്ടായിരിക്കും. തൃപ്പൂണത്തായിലെ സീതാറാം കലാമന്ദിറിൽവച്ച് രാവിലെ 10 മണിക്ക് നടക്കുന്നതാണ്. ജനുവരി 31 ന് കുട്ടികൾ അവതരിപ്പിക്കുന്ന ഫ്ലാഷ് മോബ് പേട്ട, വടക്കെ കോട്ട, എസ്.എൻ. ജംഗ്ഷൻ, കിഴക്കെ കോട്ട, സ്റ്റാച്ച്യു എന്നിവിടങ്ങളിൽ നടക്കും.
ഫെബ്രുവരി 2 ന് തൃപ്പൂണിത്തുറ സ്റ്റാച്ച്യുവിലുള്ള ശ്രീ ശാസ്താ മന്ദിറിൽ നടക്കുന്ന ആഘോഷ പരിപാടിയിൽ ബഹു. കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യാതിഥിയായിരിക്കും. രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ അഖില ഭാരതീയ സഹപ്രചാർ പ്രമുഖ് പ്രദീപ് ജോഷി പ്രഭാഷണം നടത്തുന്നതാണ്.
മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനം അന്ന് നടക്കും. അഡ്വ. രഞ്ജിനി സുരേഷും ശാലിനിയും വന്ദേ മാതരത്തിൻ്റെ നൃത്താവിഷ്ക്കാരം അവതരിപ്പിക്കും. കൂടാതെ, ദേശഭക്തി ഗാനങ്ങളുടെ സംഗീതാവിഷ്ക്കാരവുമുണ്ടായിരിക്കും.















Discussion about this post