കാസര്‍കോട്: ദേശീയ അദ്ധ്യാപക പരിഷത്ത് 47-ാം സംസ്ഥാന സമ്മേളനം ഇന്നും നാളെയും മറ്റന്നാളുമായി കാസര്‍കോട് നടക്കും. ഇന്ന് വൈകിട്ട് 5 മണിക്ക് എന്‍ടിയു കാസര്‍കോട് ജില്ലാ കാര്യാലയത്തില്‍ നടക്കുന്ന സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം ആര്‍എസ്എസ് കണ്ണൂര്‍ വിഭാഗ് സഹ കാര്യവാഹ് ലോകേഷ് ജോട്ക്കല്‍ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന അധ്യക്ഷ കെ. സ്മിത അധ്യക്ഷത വഹിക്കും. നാളെ രാവിലെ 9ന് ജയകൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ (കാസര്‍കോട് ടൗണ്‍ ഹാള്‍) രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.30ന് സംസ്ഥാന അധ്യക്ഷ കെ. സ്മിത പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന പ്രതിനിധിസഭ എബിആര്‍എസ്എം അഖിലേന്ത്യാ സംഘടന സെക്രട്ടറി മഹേന്ദ്ര കപൂര്‍ ഉദ്ഘാടനം ചെയ്യും. 11.45ന് നടക്കുന്ന സമന്വയസഭ ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് എം. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
എന്‍ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രഭാകരന്‍ നായര്‍ അധ്യക്ഷനാകും. ബിഎംഎസ് സംസ്ഥാന ഉപാധ്യക്ഷന്‍ പി. മുരളീധരന്‍, എന്‍ജിഒ സംഘ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. പീതാംബരന്‍, പെന്‍ഷനേഴ്സ് സംഘ് സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം എ. ഈശ്വരറാവു, എബിവിപി സംസ്ഥാന ജോ. സെക്രട്ടറി ആര്യ ലക്ഷ്മി, ബാലഗോകുലം കാസര്‍കോട് ഗോകുല ജില്ലാ സെക്രട്ടറി രാജേന്ദ്രന്‍ മൗവ്വാര്‍ എന്നിവര്‍ സംബന്ധിക്കും. ഉച്ചയ്‌ക്ക് 2.30ന് നടക്കുന്ന സംഘടനാ സമ്മേളനം ആര്‍എസ്എസ് ദക്ഷിണ കേരളം ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പാറങ്കോട് ബിജു അധ്യക്ഷനാകും. ജില്ലാ റിപ്പോര്‍ട്ട്, സംഘടന റിപ്പോര്‍ട്ട്, വരവ് ചെലവ് കണക്ക്, സംഘടന ചര്‍ച്ച എന്നിവ നടക്കും
രാത്രി എട്ട് മണിക്ക് നടക്കുന്ന അനൗപചാരിക സഭയില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും വരുന്ന പ്രതിനിധികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ ഉണ്ടാകും. 24ന് രാവിലെ 9.30ന് സോപാനസംഗീതം, 9.45ന് നടക്കുന്ന സമ്മേളനം ദക്ഷിണ കന്നഡ എംപി ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട ഉദ്ഘാടനം ചെയ്യും. ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, സംഘാടകസമിതി ചെയര്‍മാന്‍ ഹരിശ്ചന്ദ്ര നായ്‌ക്ക്, വര്‍ക്കിങ് ചെയര്‍മാന്‍ പി. രമേശ് എന്നിവര്‍ സംബന്ധിക്കും. 11.30ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനം
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാന ഭാരവാഹികള്‍, സംസ്ഥാന സമിതി അംഗങ്ങള്‍ എന്നിവരെ ആദരിക്കും. സംസ്ഥാന സെക്രട്ടറി എ.ജെ.ശ്രീനി, ഖജാന്‍ജി കെ.കെ. ഗിരീഷ്‌കുമാര്‍, ഉപാധ്യക്ഷന്‍മാരായ സി.കെ.രമേശന്‍, പാറങ്കോട് ബിജു, തിരുവനന്തപുരം മേഖലാ സെക്രട്ടറി ജെ. ഹരീഷ്‌കുമാര്‍, സംസ്ഥാന സമിതി അംഗങ്ങളായ ഗിരിജാദേവി, സി.എന്‍. ജയകുമാരി, പ്രശാന്ത്കുമാര്‍, കെ. സോമരാജന്‍ എന്നിവര്‍ സംസാരിക്കും. ഉച്ചയ്‌ക്ക് 2 മണിക്ക് നടക്കുന്ന വിദ്യാഭ്യാസ സമ്മേളനം കേരള കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. സിദ്ദു. പി. ആല്‍ഗൂര്‍ ഉദ്ഘാടനം ചെയ്യും. കേരള കേന്ദ്ര സര്‍വകലാശാല ഡയറക്ടര്‍ ഓഫ് ഫിസിക്‌സ് പി. ശ്രീകുമാര്‍ മുഖ്യഭാഷണം നടത്തും.
സെക്കന്‍ഡറി വിഭാഗം കണ്‍വീനര്‍ ഡോ. അബി പോള്‍ അധ്യക്ഷനാകും. സംസ്ഥാന വനിതാ വിഭാഗം കണ്‍വീനര്‍ പി. ശ്രീദേവി, രാജേഷ് മോഹന്‍ എന്നിവര്‍ സംസാരിക്കും. 3.30ന് നടക്കുന്ന സമാപനസഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷനാകും. തുടര്‍ന്ന് പ്രമേയ അവതരണവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടക്കും. വൈകുന്നേരം നാലിന് ടൗണ്‍ഹാളില്‍ നിന്നും ആരംഭിച്ച് മല്ലികാര്‍ജുന ക്ഷേത്രം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് റോഡ് വഴി പുതിയ ബസ് സ്റ്റാന്‍ഡിലേക്ക് പ്രകടനം. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് 1500ല്‍പരം പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന വക്താവ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ വര്‍ക്കിങ് ചെയര്‍മാന്‍ പി. രമേശ്, ജനറല്‍ കണ്‍വീനര്‍ ടി. കൃഷ്ണന്‍, എന്‍ടിയു സംസ്ഥാന സെക്രട്ടറി ടി. അനൂപ്കുമാര്‍, മീഡിയ പബ്ലിസിറ്റി കണ്‍വീനര്‍ എം. രഞ്ജിത്ത്, ജില്ലാ സെക്രട്ടറി കെ. അജിത്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.















Discussion about this post