കൊച്ചി: എൽ ഐ സി ഏജൻ്റ്സ് സംഘ് ദേശീയ ജനറൽ സെക്രട്ടറിയും ആര്‍എസ്എസ് കൊച്ചി മഹാനഗര്‍ പര്യാവരണ്‍ സംയോജകനുമായ എറണാകുളം ചിറ്റൂര്‍ അമ്പാടിയില്‍ ജെ. വിനോദ് കുമാര്‍ (59) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൈകിട്ടാണ് അന്ത്യം. സംസ്‌കാരം നാളെ വൈകിട്ട് 4ന് പുല്ലേപ്പടി രുദ്ര വിലാസം ശ്മശാനത്തില്‍ നടക്കും.
പരേതരായ ജഗന്നാഥ പൈയുടെയും പ്രഭാവതിയുടേയും മകനാണ്. ഭാര്യ ജ്യോതി പ്രഭ. സഹോദരിജ്യോതി ലക്ഷ്മി.
വടക്കാഞ്ചേരി, തൃത്താല, വാളാഞ്ചേരി, പന്തീരാങ്കാവ് എന്നിവിടങ്ങളില്‍ പ്രചാരകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


















Discussion about this post